Breaking : NV Ramana അടത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ? പേര് നിർദേശിച്ച് CJI SA Bobde

ഏപ്രിൽ 23ന് ബോബ്ഡെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 24, 2021, 01:50 PM IST
  • സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി എൻ വി രമണയെ നിർദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡെ.
  • കേന്ദ്രത്തിനയിച്ച കത്തിലാണ് ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയായ എൻ വി രമണയെ നിർദേശിച്ചിരിക്കുന്നത്.
  • ഏപ്രിൽ 23ന് എസ് എ ബോബ്ഡെ വിരമിക്കും.
Breaking : NV Ramana അടത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ? പേര് നിർദേശിച്ച് CJI SA Bobde

New Delhi : അടുത്ത Supreme Court Chief Justice ആയി NV Ramana യെ നിർദേശിച്ച് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് SA Bobde. കേന്ദ്ര സർക്കാരിനയിച്ച കത്തിലാണ് ബോബ്ഡെ എൻ വി രമണയെ തന്റെ പിൻ​ഗാമിയായി നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 23ന് ബോബ്ഡെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും.

ബോബ്ഡെ വിരമിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ തന്നെ അടുത്ത സുപ്രീം കോടതി ചീഫ് ജെസ്റ്റിസിനെ നിർദേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് രമണയുടെ പേര് നിലവിലെ ചീഫ് ജെസ്റ്റിസ് നി‌ർദേശിച്ചിരിക്കുന്നത്. 

ALSO READ : വീണ്ടും വരുന്നു തുടര്‍ച്ചയായ Bank Holidays, ഒമ്പത് ദിവസത്തിനിടെ ഏഴ് ദിവസവും അവധി

കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനാണ് ബോബ്ഡെ കത്തയിച്ചിരിക്കുന്നത്. നിയമ മന്ത്രി കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴി രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന് രാഷ്ട്രപതിയാണ് അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്.

നിലവിൽ എസ് ബോബ്ഡെയ്ക്ക് ശേഷം സുപ്രീം കോടതിയിൽ ഏറ്റവും പ്രായം കൂടിയ ജഡ്ജിയാണ് എൻ വി രമണ. 2022 ഓ​ഗസ്റ്റ് വരെയാണ് എൻ വി രമണയുടെ സൂപ്രീം കോടതിയിലെ കാലാവധി. ലഭിക്കുന്ന സൂചന അനുസരിച്ച് രമണ ഏപ്രിൽ 24നായിരിക്കും ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജെസ്റ്റിസ് ഓഫ് ഇന്ത്യയായി ചുമതല ഏറ്റെടുക്കുന്നത്. 2019ലാണ് ജസ്റ്റിസ് ബോബ്ഡെ സുപ്രീം കോടതി ചീഫ് ജെസ്റ്റിസായി രഞ്ജൻ ​ഗൊ​ഗോയിക്ക് ശേഷം നിയമിതനാകുന്നത്.

ALSO READ : അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയ ഉത്തരവ് വീണ്ടും നീട്ടി

ആന്ധ്ര പ്രദേശ് സ്വദേശിയായ രമണ 2000ത്തിലാണ് എപി ഹൈക്കോ‌ർട്ടിലെ സ്ഥിര ജഡ്ജിയായി നിയമതിനാകുന്നത്. തുടർന്ന് 2014 ൽ സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഡൽഹി ഹൈക്കോടതയിലും ജഡ്ജിയായി പ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News