ചെന്നൈ: കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപെട്ട രാഹുൽ ഗാന്ധിക്ക് ആശംസയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമൽഹാസൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിലൂടെയാണ് കമൽഹാസന്‍ രാഹുല്‍ഗാന്ധിയ്ക്ക് ആശംസ അര്‍പ്പിച്ചത്.


രാഹുലിന് അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍,  ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നതെന്നും എന്നാല്‍ ആ പദവിയെ നിര്‍വചിക്കാന്‍ നിങ്ങള്‍ക്കാവുമെന്നും കമല്‍ഹാസന്‍ ആശംസിച്ചു.


"നിങ്ങള്‍ക്കു മുമ്പേ പോയവരോട് എനിക്ക് ആദരമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആ ആദരം വാങ്ങിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്. അതിന് എല്ലാ കരുത്തും നേരുന്നു. രാഹുലിന്‍റെ ചുമലുകള്‍ക്ക് മുഴുവന്‍ കരുത്തും നേരുന്നു..." കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.< >