ന്യൂഡൽഹി: ജെഎന്‍യു (JNU) വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ (CPI) നേതാവുമായ കനയ്യ കുമാർ കോൺ​ഗ്രസിൽ (Congress) ചേര്‍ന്നേക്കുമെന്ന് സൂചന. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുമായി (Rahul Gandhi) കനയ്യ കുമാർ (Kanhaiya Kumar)കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനയ്യകുമാർ കോൺ​ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിടെയാണ് ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കോൺ​ഗ്രസ് പ്രവേശനം ചർച്ചയായതായാണ് വിവരം. ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.


Also Read: 'വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം' കത്വ പശ്ചാത്തലത്തില്‍ കനയ്യകുമാര്‍


അതേസമയം, കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ചേർക്കുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ കുമാറിനെ കോൺ​ഗ്രസിൽ എത്തിക്കാൻ സാധിച്ചാൽ യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് കണക്കുകൂട്ടലിലാണ് കോൺ​ഗ്രസ്. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകും.


Also Read: കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി


ബിഹാറിൽ കോൺഗ്രസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും, സഖ്യകക്ഷികളായ ആർജെഡിയും സിപിഐ(എംഎൽ)മായി താരതമ്യം ചെയ്യുമ്പോൾ കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായിരുന്നു. കോൺഗ്രസിന് മത്സരിച്ച 70 സീറ്റുകളിൽ 19 സീറ്റുകൾ മാത്രമാണ് നേടാനായത്. ആർജെഡി മത്സരിച്ച 144 സീറ്റുകളിൽ പകുതിയിലേറെയും വിജയിച്ചപ്പോൾ സിപിഐ (എംഎൽ) മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ചു.


Also Read: കണ്ണിലെ കരടായി കനയ്യ കുമാര്‍.....!


ബിഹാറിലെ (Bihar) സിപിഐ (CPI) നേതൃത്വവുമായി കനയ്യ അത്ര സ്വരച്ചേർച്ചയിലല്ല. സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഹൈദരാബാദിൽ (Hyderabad) ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുമായും (D Raja) കനയ്യ കുമാർ അകൽച്ചയിലാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.