പറ്റ്ന: ബീഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം.
ബീഹാറിലെ സുപൗള്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊതു സമ്മേളനത്തിനുശേഷം സഹര്‍സയിലേക്ക് മടങ്ങവേയാണ് വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്.
ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റതായി സ്ഥിരീകരണമില്ല. എന്നാല്‍, സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം പൗരത്വ നിയമമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കനയ്യ കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന റാലി നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 30 നായിരുന്നു റാലി ആരംഭിച്ചത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കനയ്യ കുമാറിനു നേരെ ആക്രമണമുണ്ടാവുന്നത്. ശനിയാഴ്ച സരന്‍ ജില്ലയില്‍വച്ചാണ് ആദ്യ ആക്രമണമുണ്ടായത്.