ബെം​ഗളൂരു: Karnataka Election Results 2023: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 70 പൈസയാണ് സർക്കാർ കൂട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുകയെന്നാണ് റിപ്പോർട്ട്.  കർണാടക തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുൻപുള്ള സർക്കാരിന്റെ ഈ തീരുമാനം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.  ഇന്നാണ് വോട്ടെണ്ണൽ, മെയ് പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Karnataka Election Result 2023 Live Updates: ലീഡില്‍ കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ്; ആഘോഷമാക്കി പ്രവര്‍ത്തകര്‍


വൈദ്യുതി നിരക്കില്‍ 8.31 ശതമാനത്തിന്റെ വര്‍ധനവാണ് വന്നിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിരക്കാണിത്.  യൂണിറ്റിന് 139 പൈസ ഉയര്‍ത്തണമെന്ന് വൈദ്യുതി വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഇആര്‍സി അത് 70 പൈസയായി പരിമിതപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതില്‍ 57 പൈസ ഫിക്‌സഡ് ചാര്‍ജിലും 13 പൈസ എനര്‍ജി ചാര്‍ജിലും ഈടാക്കും.


ഇതിനിടയിൽ രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കുകയാണ്. കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. 10 മണിയോട് കൂടി ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോടെ കര്‍ണാടകയിൽ ആര് വാഴും ആര് വീഴും എന്ന് വ്യക്തമാകും.    224 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷ ഉയര്‍ത്തുമ്പോള്‍ അതിനെയെല്ലാം തള്ളിക്കൊണ്ട് തികഞ്ഞ ആത്മവിശ്വസത്തിലാണ് ബിജെപി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.