Karnataka Election Result 2023 Live Updates: കൈ പിടിച്ച് കർണാടക; കോൺഗ്രസ് ഭരണം പിടിച്ചു, ബിജെപിക്കും ജെഡിഎസിനും കനത്ത തിരിച്ചടി

Karnataka Election Result 2023 Live Updates in Malayalam: 130തിൽ അധികം ഭൂരിപക്ഷം നേടി കോൺഗ്രസ് കർണാടകയിൽ അധികാരം ഉറപ്പിച്ചിരിക്കുകയാണ്  

Written by - Zee Malayalam News Desk | Last Updated : May 13, 2023, 06:04 PM IST
    Karnataka Election Result 2023 Latest Update : 130ൽ അധികം സീറ്റുകളിൽ കോൺഗ്രസ് വ്യക്തമായ ഭൂരപക്ഷമാണ് കോൺഗ്രസ് കർണാടകയിൽ സ്വന്തമാക്കിയിരിക്കുന്നത്
Live Blog

Karnataka Election Result 2023 Live Update : കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ. 135 ഓളം സീറ്റുകളിൽ ഭൂരിപക്ഷം നേടിയാണ് ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യുടെ കീഴിൽ കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലേറാൻ ഒരുങ്ങുന്നത്. അതേസമയം ഭരണകക്ഷിയായിരുന്ന ബിജെപിക്ക് കന്നത്ത തിരിച്ചടിയാണ്  നേരിട്ടിരിക്കുന്നത്. തീരദേശ മേഖല ഒഴികെ കർണാടകത്തിൽ വ്യക്തമായ കോൺഗ്രസ് ആധിപത്യമാണ് കാണാൻ സാധിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് തത്സമയ വിവരണം ചുവടെ.

 

13 May, 2023

  • 17:30 PM

    "ഇഡി അറസ്റ്റ് ചെയ്തപ്പോൾ തിഹാർ ജയിലിൽ എന്നെ കാണാൻ സോണിയ ഗാന്ധി നേരിട്ടെത്തി" വിജയാഘോഷത്തിനിടെ വിങ്ങിപ്പൊട്ടി ഡി.കെ ശിവകുമാർ

  • 17:15 PM

    തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുയെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ ഖട്ടീൽ

  • 17:15 PM

    ബാസവരാജ് ബൊമ്മൈയ് മന്ത്രിസഭയിലെ 11 മന്ത്രിമാർക്ക് തോൽവി

  • 15:00 PM

    Karnataka Election Update: കോൺഗ്രസിന്റെ ലീഡ് 140 ലേക്ക്

  • 14:45 PM

    Karnataka Election Result 2023 Live Updates:  കര്‍ണാടകത്തില്‍ വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു എന്ന് രാഹുല്‍ ഗാന്ധി

     

  • 14:00 PM

    Karnataka Election Result 2023 Live Updates: ജനങ്ങളിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗ്ഗെ. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം സാധ്യമാക്കുമെന്നും ഖാര്‍ഗ്ഗെ. രാഹുല്‍ ഗാന്ധിയ്ക്കും, പ്രിയങ്ക ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

     

  • 13:45 PM

    Karnataka Election Result 2023 Live Updates: വിജയാഹ്ലാദത്തിൽ ഡികെയും സഹോദരനും

     

  • 13:45 PM

    Karnataka Election Result 2023 Live Updates: കോൺഗ്രസിന്റെ ലീഡ് വീണ്ടും ഉയർന്നു. 8 മണ്ഡലങ്ങളിൽ വിജയം, 126 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. മൊത്തം 134 സീറ്റുകളിൽ കോൺഗ്രസ് വിജയത്തിലേക്ക്. ബിജെപി 64 ൽ

  • 13:30 PM

    "ഇതൊരു മതേതര പാർട്ടിയുടെ വിജയമാണ്!!

    കർണാടകയിലെ ജനങ്ങൾക്ക് വാഗ്‌ദാനങ്ങൾ നിറവേറ്റുന്ന സുസ്ഥിരമായ ഒരു സർക്കാരിനെയാണ് വേണ്ടത്, അതിനാൽ കോൺഗ്രസിന് ജനവിധി നൽകി!!" ജയത്തിന്റെ ശേഷം ട്വിറ്ററിൽ കുറിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ

  • 13:30 PM

    കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം : ലീഡ് 135 മുകളിലേക്ക് ഉയർത്തി കോൺഗ്രസ്

  • 12:30 PM

    Karnataka Election Result 2023 Live Updates: 127 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഫലം പ്രഖ്യാപിച്ച ഒരു മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി ലീഡ് ചെയ്യുന്നത് 68 സീറ്റുകളിൽ മാത്രം. ജെഡിഎസിന് ലീഡ് ഉള്ളത് 22 സീറ്റുകളിൽ

  • 12:00 PM

    Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം കോൺഗ്രസിന്റെ ലീഡ് 121 സീറ്റുകളിൽ. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ബിജെപി ലീഡ് ചെയ്യുന്നത് 72 സീറ്റുകളിൽ മാത്രം. 24 സീറ്റുകളിൽ ജെഡിഎസ് മുന്നിൽ.

  • 11:45 AM

    Karnataka Election Result 2023 Live Updates: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നില്ലേ എന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 

     

  • 11:45 AM

    "Karnataka Election Result 2023 Live Updates: തിരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം കോൺഗ്രസ് ഇതുവരെ 42.94 ശതമാനം വോട്ടുകൾ നേടിക്കഴിഞ്ഞു. ബിജെപിയ്ക്ക് ലഭിച്ചത് 36.22 ശതമാനം വോട്ടുകൾ. ജെഡിഎസിന് 12.99 ശതമാനം വോട്ടുകൾ

     

  • 11:30 AM

    Karnataka Election Result 2023 Live Updates: വിജയം ഉറപ്പിച്ചാൽ ഉടൻ ബെംഗളൂരുവിലേക്ക് എത്തണമെന്ന് സ്ഥാനാർത്ഥികളോട് കോൺഗ്രസ് നേതൃത്വം. കുതിരക്കച്ചവടം തടയാൻ മുൻകരുതൽ

  • 11:30 AM

    Karnataka Election Result 2023 Live Updates: ബിജെപിയുടെ ഒമ്പത് മന്ത്രിമാർ പിറകിൽ. കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നു

  • 11:30 AM

    "Karnataka Election Result 2023 Live Updates: സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ തേരോട്ടം. ലിംഗായത്ത്, വൊക്കലിംഗ സ്വാധീന മേഖലകളിലും കോൺഗ്രസിന് വൻ മുന്നേറ്റം

  • 11:15 AM

    Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകളിലും ലീഡ് ഉയർത്തി കോൺഗ്രസ്. 119 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 72 സീറ്റുകളിൽ. ജെഡിഎസിന്റെ ലീഡ് 25 സീറ്റുകളിൽ മാത്രം

  • 11:00 AM

    Karnataka Election Result 2023 Live Updates: വിജയമുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. ഡികെ ശിവകുമാറിന്റെ വീടിന് പുറത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് പ്രവർത്തകർ

     

  • 10:45 AM

    Karnataka Election Result 2023 Live Updates: കോൺഗ്രസ് 117 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 73 സീറ്റിലും ജെഡിഎസ് 28 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ള സ്ഥാനാർഥികൾ അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

  • 10:45 AM

    Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരവും കോണ്‍ഗ്രസ് ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. 115 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 73 സീറ്റുകളില്‍. ജെഡിഎസ് 29 സീറ്റുകളില്‍ മുന്നില്‍.

     

  • 10:15 AM

    Karnataka Election Result 2023 Live Updates: മുൻ മന്ത്രിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ കെ.ജെ ജോർജ് വിജയിച്ചു. സർവജ്ഞന​ഗർ മണ്ഡലത്തിൽ നിന്നാണ് കെ.ജെ ജോർജ് വിജയിച്ചത്.

  • 10:15 AM

    Karnataka Election Result 2023 Live Updates: കോൺഗ്രസ് 117 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 77 സീറ്റുകളിലും ജെഡിഎസ് 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള സ്ഥാനാർഥികൾ ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

  • 10:15 AM

    Karnataka Election Result 2023 Live Updates: ലിംഗായത്ത് സ്വാധീന മേഖലകളിലും കോൺഗ്രസിന് വൻ മുന്നേറ്റം

  • 10:15 AM

    Karnataka Election Result 2023 Live Updates: ഗ്രാമീണ മേഖലകളിലും സെമി അര്‍ബന്‍ മേഖലകളിലും കോണ്‍ഗ്രസിന്റെ കുതിപ്പ്, ബിജെപി കുതിക്കുന്നത് നഗരമേഖലകളില്‍ മാത്രം

     

  • 10:15 AM

    തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രകാരം കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 110 സീറ്റുകളില്‍. ബിജെപി 71 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെഡിഎസ് 23 സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 10:00 AM

    Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരം 180 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 61 സീറ്റുകളിൽ. ജെഡിഎസ് 19 സീറ്റുകളിലും മറ്റുള്ളവർ 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു

  • 09:30 AM

    Karnataka Election Result 2023 Live Updates: കോൺഗ്രസ് 118 സീറ്റുകളിലും ബിജെപി 76 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 25 സീറ്റുകളിലും മറ്റുള്ള പാർട്ടികൾ 5 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

  • 09:30 AM

    കോൺഗ്രസ് 117 സീറ്റുകളിലും ബിജെപി 81 സീറ്റുകളിലും ജെഡിഎസ് 23 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ള പാർട്ടികൾ മൂന്ന് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

  • 09:30 AM

    Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ വിവരം പ്രകാരം കോൺഗ്രസ് 57 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 34 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 7 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 09:30 AM

    Karnataka Election Result 2023 Live Updates: കോൺഗ്രസ് 129 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 75 സീറ്റുകളിൽ. ജെഡിഎസ് 18 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 09:15 AM

    Karnataka Election Result 2023 Live Updates: കർണാടക കോൺഗ്രസ് പ്രസിഡൻറ് നേതാവ് ഡികെ ശിവകുമാർ കനകപുര മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. 

  • 09:15 AM

    കോൺഗ്രസ് വീണ്ടും ലീഡ് നില ഉയർത്തി. 125 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 78 സീറ്റിലും ജെഡിഎസ് 18 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ള പാർട്ടികൾ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

  • 09:15 AM

    "Karnataka Election Result 2023 Live Updates: തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം കോൺഗ്രസ് 25 സീറ്റിലും ബിജെപി 12 സീറ്റിലും ജെഡിഎസ് 2 സീറ്റിലും ലീഡ് ചെയ്യുന്നു

  • 09:00 AM

    "Karnataka Election Result 2023 Live Updates:  ലീഡ് നിലയിൽ വീണ്ടും കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. 117 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യു. ബിജെപി 82 സീറ്റുകളിലും ജെഡിഎസ് 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

  • 09:00 AM

    "Karnataka Election Result 2023 Live Updates: ഒരു ഘട്ടത്തിൽ  ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന കോൺഗ്രസ് അൽപം പിറകിലേക്ക്

  • 08:45 AM

    കോൺഗ്രസ് 109 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 83 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാർട്ടികൾ നിലവിൽ ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.

  • 08:45 AM

    സിദ്ധരാമയ്യ, ഡികെ ശിവകുമാർ, ബസവരാജ് ബൊമ്മെ, എച്ച് ഡി കുമാരസ്വാമി എന്നിവർ ലീഡ് ചെയ്യുന്നു.

  • 08:45 AM

    കോൺഗ്രസ് 112 സീറ്റിലും ബിജെപി 72 സീറ്റിലും ലീഡ് ചെയ്യുന്നു. ജെഡിഎസിൻറെ ലീഡ് മാറ്റമില്ലാതെ 15ൽ തുടരുകയാണ്. മറ്റുള്ള പാർട്ടികൾ നാല് സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

  • 08:30 AM

    ലീഡ് നിലകൾ മാറിമറിയുന്നു. കോൺഗ്രസ് 101 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപി 68 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 15 സീറ്റിലും മറ്റുള്ള പാർട്ടികൾ നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

  • 08:30 AM

    കോൺഗ്രസ് 93 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 75 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 15 സീറ്റിലും മറ്റുള്ള പാർട്ടികൾ നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

  • 08:30 AM

    കോൺഗ്രസ് 81 സീറ്റിലും ബിജെപി 79 സീറ്റിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 15 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുപാർട്ടികൾ 2 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

  • 08:30 AM

    സിദ്ധരാമയ്യയും ബസവരാജ് ബൊമ്മെയും ലീഡ് ചെയ്യുന്നു.

  • 08:15 AM

    Karnataka Election Results 2023: കർണാടക തിരഞ്ഞെടുപ്പ് ഫലം 2023:  കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചു. മംഗളൂരുവിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ചുവടെ

     

  • 08:15 AM

    കർണാടകത്തിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി.

  • 07:30 AM

    കനത്ത സുരക്ഷയിൽ കലബുറഗിയിലെ ഗുൽബർഗ സർവകലാശാല കാമ്പസ്.  ഒമ്പത് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇവിടെ നടക്കും

     

     

Trending News