Karnataka Covid | അതിർത്തികളിൽ കർശന പരിശോധന തുടരും, നിയന്ത്രണങ്ങൾ 28 വരെ നീട്ടി കർണാടക
കേരളം, ഗോവ, മഹാരാഷ്ട്ര അതിർത്തികളിൽ കർശന നിരീക്ഷണം തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി കർണാടക. ഈ മാസം അവസാനം വരെയാണ് (ഫെബ്രുവരി 28) നിയന്ത്രണങ്ങൾ നീട്ടിയത്. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് സർക്കാർ ഇന്നലെ പുറത്തിറക്കി. അതിർത്തികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. നിലവിലുള്ള സർക്കുലർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ അതിർത്തികളിൽ പരിശോധന തുടരും.
കഴിഞ്ഞ ആഴ്ച, കർണാടക സർക്കാർ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകളില്ലാതെ മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരെ സംസ്ഥാനത്ത് അനുവദിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർ ഇനി കർണാടകയിൽ പ്രവേശിക്കുന്നതിന് നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കേണ്ടതില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
Also Read: Covid updates India | രാജ്യത്ത് 27,409 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 347 കോവിഡ് മരണം
മഹാരാഷ്ട്ര യാത്രക്കാരിൽ നിന്ന് നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നത് കർണാടക നിർത്തണമെന്ന് സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് നടപടി.
അതേസമയം കർണാടകയിൽ ചൊവ്വാഴ്ച 1,405 പുതിയ കോവിഡ് കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 39,29,642 ഉം മരണസംഖ്യ 39,691 ഉം ആയി. 5,762 രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 38,63,085 ആയി. സംസ്ഥാനത്തുടനീളം സജീവമായ കേസുകളുടെ എണ്ണം ഇപ്പോൾ 26,832 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...