Lepoard Attack: കുടുംബത്തിനെ രക്ഷിക്കാൻ ഏതറ്റം വരെയും,പുള്ളിപ്പുലിയെ ഗൃഹനാഥൻ കഴുത്തു ഞെരിച്ചു കൊന്നു
ഭാര്യക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വരുന്നതിനിടയിലാണ് ഇവരെ പുലി ആക്രമിച്ചത്.
Karnataka : കുടുംബത്തിനെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ(Leopard) ഗൃഹനാഥൻ കഴുത്തു ഞെരിച്ചു കൊന്നു. കർണ്ണാടക ഹാസൻ ജില്ലയിലാണ് സംഭവം. അർസെയിക്കറെ താലൂക്കിലെ രാജഗോപാൽ നായിക്കാണ് പുലിയെ കൊന്നത്. ഭാര്യക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വരുന്നതിനിടയിലാണ് ഇവരെ പുലി ആക്രമിച്ചത്. റോഡിന് സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ചാടിയ പുലി രാജഗോപാലിന്റെ മകൻ കിരണിന്റെ കാലിലാണ് ആദ്യം കടിച്ചത്.
പിന്നീട് കുട്ടിയിൽ നിന്നും രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മക്ക് എതിരാെ പുലി തിരിഞ്ഞതോടെയാണ് രാജഗോപാൽ പുലിക്ക് മേലെ ചാടി വീണ്. കൈമുട്ടുകൊണ്ട് പുലിയുടെ തലയിൽ തുടർച്ചയായി ഇടിച്ചത്.കുതറി ചാടാൻ പുലി ശ്രമിച്ചെങ്കിലും രാജഗോപാലിന്റെ പിടുത്തം മുറുകിയതോടെ ശ്വാസം കിട്ടാതെ പുലി ചാവുകയായിരുന്നു. മൽപ്പിടുത്തത്തിലും കഴുത്തിലും,മുഖത്തും രാജഗോപാലിനും സാരമായി പരിക്കേറ്റു. പിന്നീട് ഒാടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ്(Forest Department) അധികൃതർ പുലിയുടെ ജഡം പരിശോധനക്ക് അയച്ചു.
Also read: West Bengal ൽ രാഷ്ട്രീയ താര ലേലം : Ashok Dinda BJP യിൽ Manoj Tiwary യെ സ്വന്തമാക്കി TMC
രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്തെ രണ്ടാമത്തെ സംഭവമാണ്.കഴിഞ്ഞ ദിവസമാണ് മൈസൂരുവിൽ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും പന്ത്രണ്ടുകാരൻ രക്ഷപ്പെട്ട വാർത്ത വന്നത്. മൈസൂരു(Mysore) സ്വദേശിയായ നന്ദൻ കുമാർ എന്ന കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി ആയിരുന്നു നന്ദൻറെ പ്രത്യാക്രമണം. ഇതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴുത്തിലും തോളിലും കടിയേറ്റ നന്ദു നിലവിൽ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Also Read: ആടുതോമ ഗെറ്റപ്പിൽ Antony Perumbavoor, ഒപ്പം അടിപൊളി ലുക്കിൽ ഭാര്യയും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...