Chief Minister Basavaraj Bommai : കർണാടകയുടെ പുതിയ മന്ത്രി സഭയിൽ 29 മന്ത്രിമാർ; ഉപമുഖ്യമന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
കൂടാതെ മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ ഇളയമകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Bengaluru : കർണാടകയിലെ പുതിയ മന്ത്രിസഭയിൽ ആകെ 29 മന്ത്രിമാരുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇന്ന് തന്നെ 29 മന്ത്രിമാരെ അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇത്തവണ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ ഇളയമകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് 2 ബ്രാഹ്മൺ നേതാക്കൻമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ALSO READ: Basavaraj Bommai: ബസവരാജ് ബൊമ്മയ് കർണ്ണാടക മുഖ്യമന്ത്രി
കർണ്ണാടക മുഖ്യമന്ത്രിയായ് ബസവരാജ് ബൊമ്മ ജൂലൈ 28 നാണ് സത്യപ്രതിജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ബൊമ്മയ്. യെദിയൂരപ്പ ഗവൺമെൻറിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. കർണ്ണാടക ഹുബ്ബള്ളിയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. മുൻ കർണ്ണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മയ് യുടെ മകനാണ് ബസവരാജ് ബൊമ്മയ്.
ജനതാദളിലാണ് അദ്ദേഹം തൻറെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.2008ലാണ് അദ്ദേഹം ജനതാദൾ വിട്ട് ബി.ജെ.പിയിലെത്തുന്നത്. തുടർന്ന് ഹവേരിയിൽ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലേക്ക് എത്തി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് ബിരുദധാരിയും, വ്യവസായിയുമാണ് അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...