Basavaraj Bommai: ബസവരാജ് ബൊമ്മയ് കർണ്ണാടക മുഖ്യമന്ത്രി

യെദിയൂരപ്പയുടെ വിശ്വസ്തരിൽ ഒരാളാണ് അദ്ദേഹം

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 08:29 PM IST
  • യെദിയൂരപ്പയുടെ വിശ്വസ്തനാണ് ബസവരാജ്
  • മുൻ കർണ്ണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മയ് യുടെ മകനാണ് ബസവരാജ് ബൊമ്മയ്.
  • 2008ലാണ് അദ്ദേഹം ജനതാദൾ വിട്ട് ബി.ജെ.പിയിലെത്തുന്നത്
Basavaraj Bommai: ബസവരാജ് ബൊമ്മയ് കർണ്ണാടക മുഖ്യമന്ത്രി

കർണ്ണാടക: കർണ്ണാടക മുഖ്യമന്ത്രിയായ് ബസവരാജ് ബൊമ്മയ് യെ തിരഞ്ഞെടുത്തു. നാളെ അദ്ദേഹം സത്യപ്രതിഞ്ജ ചെയ്യും. മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ബൊമ്മയ്. യെദിയൂരപ്പ ഗവൺമെൻറിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. കർണ്ണാടക ഹുബ്ബള്ളിയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. മുൻ കർണ്ണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മയ് യുടെ മകനാണ് ബസവരാജ് ബൊമ്മയ്.

ബസവരാജ് സോമപ്പ  ബൊമ്മയ് എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. 61 വയസ്സുണ്ട് അദ്ദേഹത്തിന്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് ബിരുദധാരിയും, വ്യവസായിയുമാണ് അദ്ദേഹം. ജനതാദളിലാണ് അദ്ദേഹം തൻറെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.2008ലാണ് അദ്ദേഹം ജനതാദൾ വിട്ട് ബി.ജെ.പിയിലെത്തുന്നത്. തുടർന്ന് ഹവേരിയിൽ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലേക്ക് എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News