ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ കേസ് വിചാരണ സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. അടുത്ത മാസം ഏഴ് വരെയാണ് സ്റ്റേ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. പ്രസ്തുത ഹര്‍ജികളില്‍ തീരുമാനമുണ്ടാകുന്നതുവരെയാണ് സ്റ്റേ. 


രാജ്യത്തെ നടുക്കിയ എട്ടുവയസുകാരിയുടെ ക്രൂര പീഡനത്തിന്‍റെ വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 


കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായിരുന്നു കോടതിയെ സമീപിച്ചത്.  കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.