ന്യൂഡൽഹി: സുപ്രീംകോടതി (Supreme court)വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീംകോടതി വിധി മാനിച്ച് വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ (K Surendran) ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അം​ഗീകരിക്കാനാവില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത് മന്ത്രിയും മുൻമന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായെന്നും സുരേന്ദ്രൻ പറഞ്ഞു. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ​ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത്. അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ല.


ALSO READ: Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം


നേരത്തെ ഇ.പി ജയരാജൻ തന്റെ പേരിലുള്ള കേസ് കോടതിയിൽ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവൻകുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി (Chief minister) വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന തത്ത്വമാണ് ശിവൻകുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പി.ആർ വർക്ക് മാത്രമേ കേരളത്തിൽ നടക്കുന്നുള്ളൂ. വാക്സിനേഷനിൽ (Vaccination) മുൻ​ഗണനാക്രമം അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പലയിടത്തും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും ഭീതിപരത്തുകയുമാണ്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമാണ്. കേരള സർക്കാർ അടിയന്തരമായി ഒരു പ്രതിനിധി സംഘത്തെ യുപിയിലേക്ക് അയക്കണം. എങ്ങനെയാണ് 25 കോടി ജനങ്ങളുള്ള സംസ്ഥാനത്തെ കൊവിഡ് പ്രതിരോധമെന്ന് പിണറായി വിജയൻ പഠിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


ALSO READ: Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു


പട്ടികജാതി കമ്മീഷനെ ബിജെപി നേതാക്കൾ സന്ദർശിച്ചുവെന്നും സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്തെ എസ്.സി ഫണ്ട് തട്ടിപ്പിനെ കുറിച്ച് കമ്മീഷന് പരാതി നൽകി. കേരളത്തിൽ നടക്കുന്ന പട്ടികജാതി പീഡനത്തെ കുറിച്ച് കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.