Bengaluru: കര്‍ണാടകയുടെ പുതിയ മുഖ്യനായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും (B S Yediyurappa) സന്നിഹിതനായിരുന്നു. അധികാറാം നഷ്ടമായതില്‍ തെല്ലും പരിഭവം കാട്ടാതെ പുതിയ മുഖ്യമന്ത്രിയെ അനുഗ്രഹിക്കുകയും ചെയ്തു യെദിയൂരപ്പ...!! കൂടാതെ, സത്യപ്രതിജ്ഞ ചടങ്ങിന് മുന്‍പും അദ്ദേഹം യെദിയൂരപ്പയെ കണ്ടിരുന്നു.
മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി സമര്‍പ്പിച്ചതിന് ശേഷം നടന്ന BJP MLA മാരുടെ യോഗത്തിലാണ് 61 കാരനായ ബസവരാജയെ (Basavaraj Somappa Bommai) മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
Also Read: Basavaraj Bommai: ബസവരാജ് ബൊമ്മയ് കർണ്ണാടക മുഖ്യമന്ത്രി
മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മയ് അറിയപ്പെടുന്നത്. കൂടാതെ, അദ്ദേഹവും കര്‍ണാടക യില്‍ നിര്‍ണ്ണായകമായ ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്‍റെ പിതാവ് എസ്. ആര്‍. ബൊമ്മയ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
Also Read: Karnataka Politics: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, ഉടന്‍ ഗവര്‍ണറെ കാണും
എഞ്ചിനീയറായ ഇദ്ദേഹം ടാറ്റാ ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. 008 ലാണ് ഇദ്ദേഹം BJP യില്‍ ചേരുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി കര്‍ണാടകയില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ഉയരുകയായിരുന്നു. സംസ്ഥാനത്ത് BJP സര്‍ക്കാര്‍ അധികാരമെറ്റ് 2 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ബി എസ് യെദിയൂരപ്പയുടെ (B. S. Yediyurappa) രാജി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...