ചെന്നൈ: തമിഴ്നാടിനെ (Tamil Nadu) വിഭജിച്ച് കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുകയാണ്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീല​ഗിരി ഉൾപ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങൾ റിപ്പോർട്ട് (News Report) ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ തമിഴ്നാടിനെ വിഭജിക്കാൻ സമ്മതിക്കില്ലെന്ന് ഡിഎംകെ നേതാക്കൾ വ്യക്തമാക്കി. കൊങ്കുനാടിന് കീഴിൽ നിലവിൽ 10 ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുമാണ് ഉള്ളത്. സമീപ മേഖലകളിലെ കുറച്ച്  മണ്ഡലങ്ങൾ കൂടി ഉൾപ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി (Territory) മാറ്റാനാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ.


ALSO READ: Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Tamil Nadu, സംസ്ഥാനത്തെത്തുന്നവര്‍ക്ക് E-Registration നിര്‍ബന്ധം


തമിഴ്നാട് വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ (Protest) പറയുന്നത്. ഇത്തരത്തിൽ ഒരു ചർച്ച പോലും വിലയ്ക്കെടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ. വാർത്ത പ്രസിദ്ധീകരിച്ച പത്രം കത്തിച്ചാണ് പലയിടത്തും പ്രതിഷേധം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.