Farmers Protest: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള road block സമരം നാളെ

ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് (Rakesh Tikait) വ്യക്തമാക്കിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 12:37 PM IST
  • സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ നടത്തുന്ന റോഡ് തടയല്‍ സമരം നാളെ.
  • സമര കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരില്‍ ഒരോദിവസവും സമരാവേശം പടരുകയാണ്.
  • നാളത്തെ മൂന്ന് മണിയ്ക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിൽ ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഭാഗമാകും.
Farmers Protest: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള road block സമരം നാളെ

ന്യുഡൽഹി: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ നടത്തുന്ന റോഡ് തടയല്‍ സമരം (Road Block Protest) നാളെ.  ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് (Rakesh Tikait) വ്യക്തമാക്കിയിട്ടുണ്ട്. 

മാത്രമല്ല രാജ്യവ്യാപകമായി മഹാപഞ്ചായത്ത് (Mahapanchayat), കര്‍ഷക സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് സമരത്തെ കര്‍ഷക കുടുംബങ്ങളുടെ സമരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ്  കര്‍ഷക സംഘടനകള്‍.  സമര കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരില്‍ ഒരോദിവസവും സമരാവേശം പടരുകയാണ്. നിലവിലുള്ള പ്രതിബന്ധങ്ങളെ ഇച്ഛാശക്തികൊണ്ട് നേരിടുന്ന കര്‍ഷകര്‍ നാളെ നടത്താനിരിക്കുന്ന വഴിതടയല്‍ സമരം രാജ്യവ്യാപകമായി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്.  

Also Read: ലോകം പ്രതികരിച്ചപ്പോള്‍ അമേരിക്കകാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? ചോദിക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടന്‍ സലീം കുമാര്‍

നാളത്തെ മൂന്ന് മണിയ്ക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിൽ ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഭാഗമാകും എന്നാണ് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് (Rakesh Tikait) അറിയിച്ചത്. ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയത് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണെന്നും ടിക്കായത്ത് അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രങ്ങളില്‍ ഉടനെതന്നെ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

ഇന്റര്‍നെറ്റ് (Internet Suspended) റദ്ദാക്കിയതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് കര്‍ഷകര്‍ മാത്രമല്ല പ്രദേശവാസികളും മാധ്യമങ്ങളുമടക്കമുള്ളവരാണ് എണ്ണ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അഭ്യര്‍ത്ഥന ഇവര് മുന്നോട്ടുവച്ചത് എന്നാണ് റിപ്പോർട്ട്.

Also Read: Violation of Rules: Twitter Kangana Ranautന്റെ വിവാദ ട്വീറ്റുകൾ ഡിലീറ്റ് ചെയ്‌തു

ഇപ്പോൾ കർഷകരുടെ സമരവേദിയിലേക്ക് നിരവധി സ്ത്രീകളടക്കമുള്ളവർ എത്തുന്നുണ്ട് ഇത് കര്‍ഷക സമരത്തെ കുടുംബങ്ങളുടെ പോരാട്ടമായി മാറ്റാനുള്ള നടപടികളാണെന്നാണ് റിപ്പോർട്ട്.  ഇതുകൂടാതെ രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. 

അതേസമയം നാളെ നടക്കുന്ന കർഷക സമരത്തെ (Farmers Protest) നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  സായുധരായ അധിക അര്‍ധ സൈനികരെ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ന് വിന്യസിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News