ന്യൂഡൽഹി: പണപ്പെരുപ്പത്തിന്റെ ഈ ഘട്ടത്തിൽ സാധാരണക്കാർക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. ഭവന വായ്പയുടെ പ്രാരംഭ പലിശ നിരക്ക് 6.65 ശതമാനമായി നിലനിർത്തുന്ന ഒരു പ്രത്യേക ഓഫർ കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) ഏർപ്പെടുത്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഹോളിക്ക് മുമ്പ് സർക്കാർ 10,000 രൂപ അഡ്വാൻസ് നൽകും 


അതിനാൽ നിങ്ങൾ ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഇനി കാലതാമസം വരുത്തരുത്.  കാരണം പ്രത്യേക ഓഫർ അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.


കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രത്യേക ഓഫർ


കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ (Kotak Mahindra Bank) പ്രത്യേക ഓഫറിൽ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് എസ്‌ബി‌ഐയേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ് ഭവനവായ്പ നൽകുന്നത്. ഭവന വായ്പാ മേഖലയിൽ ഇപ്പോൾ മറ്റൊരു ബാങ്കും ഇതിലും കുറഞ്ഞ ഭവനവായ്പ നൽകില്ലെന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അവകാശം. 


ഈ ഓഫറിന്റെ അവസാന തീയതി മാർച്ച് 31 ആണ്. ഇതിനുമുമ്പ് നിങ്ങൾക്ക് 6.65 ശതമാനം നിരക്കിൽ ഭവനവായ്പയ്ക്ക് അപേക്ഷിക്കാം.


Also Read: നിങ്ങൾ അറിയാതെ വാട്ട്‌സ്ആപ്പിൽ നിങ്ങളുടെ ഡിപി ആരാണ് രഹസ്യമായി കാണുന്നത്? അറിയാം..


ക്രെഡിറ്റ് സ്കോർ (Credit Score) അല്ലെങ്കിൽ സിബിൽ (CIBIL) മികച്ചതായിരിക്കുന്ന ഉപഭോക്താക്കൾക്ക് 6.65 ശതമാനം നിരക്കിൽ ഭവനവായ്പ നൽകുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രതിമാസ വരുമാനത്തിന് ആനുപാതികമായി ബാങ്ക് വായ്പയുടെ മൂല്യത്തെയും (Loan to Value) വിലയിരുത്തും.


ഭവനവായ്പയുടെ പലിശനിരക്ക് എസ്ബിഐയും കുറച്ചിട്ടുണ്ട്


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI യും പലിശ നിരക്ക് കുറച്ചു. പ്രാരംഭ ഭവനവായ്പ പലിശ നിരക്ക് 6.70 വരെ എസ്‌ബി‌ഐ നിലനിർത്തിയിട്ടുണ്ട്, ഇതിൽ 75 ലക്ഷം വരെ ഭവനവായ്പ ലഭിക്കും. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷാപുർജി പാലൻഞ്ചിയുമായി (Shapoorji Pallonji) എസ്‌ബി‌ഐ അടുത്തിടെ MoU ഒപ്പിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.