SBI ൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ഈ ബാങ്കുകൾ നൽകുന്നു, അറിയുക!

ഇത്തരമൊരു സാഹചര്യത്തിൽ ഏത് ബാങ്കാണ് നിങ്ങൾക്ക് മികച്ച പലിശ നൽകുന്നത് എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.   

Written by - Ajitha Kumari | Last Updated : Jan 24, 2021, 03:37 PM IST
  • സർക്കാർ ബാങ്കുകളിൽ നോക്കുമ്പോൾ കാനറ, IDBI ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് നല്ല പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
  • കാനറ ബാങ്ക് അടുത്തിടെ സേവിംഗ്സ് അക്കൗണ്ടിനുപുറമെ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്കിലും വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
  • ചില സ്വകാര്യ ബാങ്കുകൾ 7 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
SBI ൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ഈ ബാങ്കുകൾ നൽകുന്നു, അറിയുക!

ന്യുഡൽഹി: കൊറോണ (Corona) കാലഘട്ടത്തിൽ ജനങ്ങളുടെ വരുമാനം കുറഞ്ഞു മാത്രമല്ല മിക്ക ബാങ്കുകളും സേവിംഗ് അക്കൗണ്ടിന്റെ (Saving Account) പലിശനിരക്ക് കുറക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഏത് ബാങ്കാണ് നിങ്ങൾക്ക് മികച്ച പലിശ നൽകുന്നത് എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. സർക്കാർ ബാങ്കുകളിൽ നോക്കുമ്പോൾ കാനറ, IDBI ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് നല്ല പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സേവിംഗ്സ് അക്കൗണ്ടിനുപുറമെ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്കിലും വർദ്ധനവ് കാനറ ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഏത് ബാങ്കിൽ എത്രത്തോളം പലിശ 

ബാങ്കുകളുടെ പലിശനിരക്കിനെക്കുറിച്ച് സമഗ്രമായ ഗവേഷണത്തിന് ശേഷം പുറത്തുവന്ന ഡാറ്റ അനുസരിച്ച് എച്ച്ഡിഎഫ്സി (HDFC), ഐസിഐസിഐ (ICICI)ബാങ്കുകളിൽ  3 മുതൽ 3.5 ശതമാനം വരെ പലിശ ലഭിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) 3.5% മുതൽ 4% വരെ പലിശനിരക്ക് (Interest Rate) നൽകുന്നുണ്ട്.  മികച്ച 10 പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ പട്ടികയിൽ ബാങ്ക് ഓഫ് ബറോഡയാണ് (Bank of Baroda) ഏറ്റവും പിന്നിൽ,  എന്നാൽ ഈ പട്ടികയിലും എസ്‌ബി‌ഐയെ (SBI) ഉൾപ്പെടുത്തിയിട്ടില്ല എന്നത് ആശ്ചര്യകരമാണ്.

Also Read: LPG Cylinder: Paytm ലൂടെ Cylinder ബുക്ക് ചെയ്യൂ സൗജന്യ cashback offer നേടൂ..!

7 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട് 

ചില സ്വകാര്യ ബാങ്കുകൾ 7 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾക്ക് IDFC ബാങ്ക് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അവ പിന്തുടരുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് 7 ശതമാനം പലിശനിരക്കിന്റെ ആനുകൂല്യം ലഭിക്കൂകയുളളു. ചെറുകിട ധനകാര്യ ബാങ്കുകളും ഉയർന്ന പലിശനിരക്ക് നൽകുമെന്ന് അവകാശപ്പെടുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾക്ക് (Savings Accounts) എയു സ്മോൾ ഫിനാൻസ് ബാങ്ക് (AU Small Finance) 7 ശതമാനവും ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് (Ujjivan Small Finance Bank) 6.5 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാൽ ഇതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News