ബാംഗ്ലൂര്‍: 'തടാക മനുഷ്യന്‍‍' എന്നറിയപ്പെടുന്ന കാമേഗൗഡയ്ക്ക് ആദരവുമായി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ (KSRTC). 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഗ്രാമത്തില്‍ 16 തടാകങ്ങള്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് കാമേഗൗഡ. കെ‌എസ്‌ആർ‌ടി‌സി ബസുകളിലെ യാത്രക്കള്‍ക്കുള്ള ആജീവനാന്ത പാസ് നല്‍കിയാണ്‌ കാമേഗൗഡയെ KSRTC ആദരിച്ചിരിക്കുന്നത്. 


തൈമൂറിന്‍റെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും!!


KSRTC മാനേജിംഗ് ഡയറക്ടര്‍ ശിവയോഗി സി കലസാദ് IAS ആണ് ഇക്കാര്യം അറിയിച്ചത്. ഈ പാസ് ഉപയോഗിച്ച് KSRTCയുടെ ഏത് ക്ലാസ് ബസുകളിലും ഇദ്ദേഹത്തിനു യാത്ര ചെയ്യാവുന്നതാണ്. കമേഗൗഡയുടെ അതുല്യമായ പാരിസ്ഥിതിക ആശങ്കകളെയും നേട്ടങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമര്‍ശിച്ചിരുന്നു. 


ഗൗഡയുടെ നേട്ടത്തെ അഭിനന്ദിച്ച കര്‍ണാടക മുഖ്യമന്ത്രിയാണ് സൌജന്യ ബസ് പാസ് നല്‍കാന്‍ നിര്‍ദേശിച്ചത്. ഗ്രാമത്തില്‍നായി ഗൗഡ നല്‍കിയ സംഭാവനകള്‍ അതിശയകരവും ആവർത്തിക്കപ്പെടേണ്ടവയുമാണെന്ന് അദ്ദേഹം പറഞ്ഞു. 


'കൈലാസ'ത്തില്‍ പെണ്ണുമെത്തി; കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം!!


പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തന്റെ പ്രശസ്ത റേഡിയോ ഷോയായ ‘മാൻ കി ബാത്തിൽ’ തടാകങ്ങള്‍ നിര്‍മ്മിച്ച 84 കാരനായ ഗൗഡയുടെ അർപ്പണബോധത്തെയും നിസ്വാർത്ഥ സേവനത്തെയും പ്രശംസിച്ചിരുന്നു.


അയല്‍ജില്ലകളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സൗജന്യ പാസുകള്‍ വേണമെന്നായിരുന്നു ഗൗഡയ്ക്ക് ആകെയുണ്ടായിരുന്ന ഒരു ആഗ്രഹം. ഈ ആഗ്രഹമാണ് KSRTC സാധിച്ചു കൊടുത്തിരിക്കുന്നത്. മാണ്ഡ്യ ജില്ലയിലെ ദസനദോഡി ഗ്രാമത്തിൽ നിന്നുള്ള ഗൗഡ കുന്നിൻ പ്രദേശമായ കുന്ദിനിബെട്ടയിൽ 16 ചെറിയ കുളങ്ങളാണ് നിർമ്മിച്ചത്. 


NSD നിരസിച്ചത് മൂന്ന് തവണ, ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു; വെളിപ്പെടുത്തല്‍


2018ൽ രാജ്യോത്സവ അവാര്‍ഡ് നല്‍കി കര്‍ണാടക സര്‍ക്കാര്‍ ഗൗഡയെ ആദരിച്ചിരുന്നു. അവാർഡ് സ്വീകരിക്കുന്നതിനിടയിലാണ് സൗജന്യ ബസ് പാസ് അനുവദിക്കണമെന്ന്അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ബസവശ്രീ അവാർഡിനും ഗൗഡ അര്‍ഹാനയിരുനു. അവാർഡ് തുക തന്റെ തടാക ദൗത്യത്തിനായാണ് അദ്ദേഹം ചെലവഴിച്ചത്.