തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശബു  കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വ൦ രാജിവയ്ക്കുകയാണെന്ന്  അറിയിച്ചുകൊണ്ട് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി(Sonia Gandhi)യ്ക്ക് കത്ത് അയച്ചു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഖുശ്ബുവിന്‍റെ രാജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | Hathras: വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണം; കോടതിയെ സമീപിച്ച് ഹത്രാസ് കുടുംബം


പേരും പ്രശസ്തിയും പ്രതീക്ഷിച്ചല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്നു ഖുശ്ബു പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് പാര്‍ട്ടിയുടെതെന്നും ഖുശ്ബു (Kushboo)വ്യക്തമാക്കി. ഇതിനിടെ ഖുശ്ബുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയതായി അറിയിച്ച് AICC പത്രക്കുറിപ്പ് പുറത്തിറക്കി. 


താരം BJPയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച താരം ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖുശ്ബു BJPയില്‍ ചേരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍, ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയിലെത്തിയതോടെയാണ് വീണ്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.


ALSO READ | Hathras Gang Rape Case: ബലാത്സംഗത്തിന്റെ ലക്ഷണങ്ങളുണ്ട്‌, പോലീസ് വാദം പൊളിച്ച് റിപ്പോര്‍ട്ട്


ബിജെപി ദേശീയ അധ്യക്ഷന്‍റെ സാന്നിധ്യത്തില്‍ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതേസമയ൦, അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹി(New Delhi)യിലേക്ക് പോകുന്നതെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഖുശ്ബു തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 


ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരത്തിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതിരുന്നതിലും ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഹത്രാസ് പെണ്‍ക്കുട്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ഖുശ്ബു പങ്കെടുത്തിരുന്നു.