video: ലഡാക്കിന് കേന്ദ്രഭരണ പ്രദേശ പദവി; നൃത്തം ചെയ്ത് ആഘോഷിച്ച് ബിജെപി എംപി
ലോക്സഭ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ എംപിക്ക് നല്കിയ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം നൃത്തം ചെയ്തത്.
ന്യൂഡല്‍ഹി: ലഡാക്കിന് കേന്ദ്രഭരണ പ്രദേശ പദവി ലഭിച്ചതിന്റെ സന്തോഷത്തില്‍ പാര്‍ലമെന്റില്‍ ഒരു കിടിലം പ്രസംഗം നടത്തി ബില്ലിനെയും സര്‍ക്കാരിനെയും പിന്തുണച്ച ലഡാക് എംപി ജംയംഗ് സെയിംഗ് നംഗ്യാല്‍ ഇപ്പോള്‍ തന്റെ സന്തോഷം ലഡാക്കിലെ ജനങ്ങളോടൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുകയാണ്.
ലഡാക് എംപി ജംയംഗ് സെയിംഗ് നംഗ്യാല്‍ ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കൈയില്‍ ത്രിവര്‍ണ്ണ പതാകയും വച്ചുകൊണ്ടാണ് അദ്ദേഹം ജനങ്ങളോടൊപ്പം നൃത്തം ചെയ്യുന്നത്.
ലോക്സഭ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ എംപിക്ക് നല്കിയ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം നൃത്തം ചെയ്തത്. ഈ വീഡിയോയില്‍ നിന്നും നമുക്ക് മനസ്സിലാകും കേന്ദ്രതീരുമാനത്തില്‍ ജനങ്ങള്‍ എത്രത്തോളം സന്തുഷ്ടരാണെന്ന്.
ട്വിറ്ററിലെ അദ്ദേഹത്തിന്റെ ഈ വീഡിയോ വൈറല്‍ ആകുകയാണ്.
ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിന് കേന്ദ്രഭരണപ്രദേശ പദവി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ജംയംഗ് സെയിംഗ് നംഗ്യാല്‍ നടത്തിയ ലോക്സഭ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നംഗ്യാലിനെ പ്രശംസിച്ചിരുന്നു.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രസംഗം എന്ന കുറിപ്പോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രസംഗം ട്വീറ്റ് ചെയ്തത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശക്തമായി പിന്തുണച്ചായിരുന്നു നംഗ്യാലിന്റെ 17 മിനിറ്റ് പ്രസംഗം.