അതിര്‍ത്തി സംഘര്‍ഷം;ഇന്ത്യ നിലപാട് കടുപ്പിച്ചു;നയതന്ത്ര തല ചര്‍ച്ചയാകാമെന്ന് ചൈന!
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി തര്‍ക്കം നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി.
ന്യൂഡല്‍ഹി:ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി തര്‍ക്കം നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി.
ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയിരുന്നു,വിദേശ കാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ചൈനീസ് വിദേശകാര്യ മന്ത്രാലയ
ഡയറക്ട്ടറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
ചൈന നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധമായതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുന്നതിന് സാധ്യതതെളിഞ്ഞിരിക്കുകയാണ്.
നേരത്തെ ഇന്ത്യ ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അമേരിക്കയുമായി സംസാരിച്ചു എന്ന് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഇന്ത്യ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
Also Read:ലഡാക്ക് സംഘര്‍ഷം;ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!
സൈനിക തല ചര്‍ച്ചയില്‍ പോലും ചൈനയുടെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കേണ്ട കാര്യമില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ.
സൈനിക സാനിധ്യം കുറയ്ക്കുന്നതിന് ചൈന തയ്യാറായാല്‍ മാത്രമേ സൈനിക തല ചര്‍ച്ച വിജയം കാണൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
ഇ സാഹചര്യത്തിലാണ് നയതന്ത്രതല ചര്‍ച്ച എന്ന നിലപാടിലേക്ക് ചൈനയും എത്തിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ നയതന്ത്ര നീക്കങ്ങളും
ചൈനയുടെ നിലപാട് മയപ്പെടുന്നതിന് കാരണമാണ്.