ലഡാക്ക് സംഘര്‍ഷം;ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്.

Last Updated : Jun 6, 2020, 09:00 AM IST
ലഡാക്ക് സംഘര്‍ഷം;ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!

ന്യൂഡല്‍ഹി:ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്.

ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍  ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച.

നേരത്തെ സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

ഈ പാശ്ചാത്തലത്തിലാണ് ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

ലഡാക്കില്‍ സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരുവിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.

ഇന്ത്യന്‍ സംഘത്തില്‍ ലെഫ്റ്റനന്‍റ് ജനറല്‍ ജനറല്‍ ഹരീന്ദര്‍ സിങ്ങും മറ്റ് പത്ത് സൈനിക ഉധ്യോഗസ്ഥരും ഉണ്ട്.
ഈ സൈനിക ഉദ്യോഗസ്ഥര്‍ നേരത്തെ ചൈനയുമായുള്ള സൈനിക ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ്.

ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു മാണ് നയിക്കുന്നത്.ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള 
സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനിക ഉദ്ധ്യോഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

Also Read:ബലൂചിസ്ഥാനില്‍ വിമോചന പ്രക്ഷോഭം ശക്തം;സ്ഥിതി വിലയിരുത്തി ഡോവല്‍;പ്രത്യേക സാമ്പത്തിക പാക്കേജ് ഉറപ്പ് നല്‍കി ഇമ്രാന്‍ഖാന്‍‍!

 

3,500 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള അതിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ളത്.അതിര്‍ത്തി വ്യക്തമായി 
നിര്‍വചിചിട്ടില്ലാത്തതിനാല്‍ ഇതിനെ യഥാര്‍ഥ നിയന്ത്രണ രേഖ എന്നാണ് വിളിക്കുന്നത്‌.നിയന്ത്രണ രേഖ വ്യക്തമായി അടയാള പെടുത്താന്‍ 
സാധിക്കാത്തതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യ ചൈനയുടെ ഭാഗത്ത് നിന്നുള്ള അനധികൃത കൈയേറ്റം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ്.

Trending News