മുംബൈ:  Land Scam Case:  ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരത്തേ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ ഏഴിന് എത്തിയ ഇഡി സംഘം 10 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വീട്ടിൽ നിന്നും 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്‌തു. തുടർന്ന് അദ്ദേഹത്തോട് നേരിട്ട് ഓഫിസിൽ എത്താൻ നിർദേശിക്കുകയും ചെയ്തു.  ഇതിനെ തുടർന്ന് വൈകിട്ട് അഞ്ചരയ്ക്ക് സ്വന്തം വാഹനത്തിൽ‌ എത്തിയ അദ്ദേഹത്തെ ഇഡി ആസ്ഥാനത്ത് രാത്രി വൈകിയും ചോദ്യം ചെയ്തു. ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ആഗസ്റ്റ് ആദ്യ ദിനത്തിൽ സന്തോഷ വാർത്ത, പാചകവാതക വില കുറച്ചു; അറിയാം പുതിയ നിരക്കുകൾ
 


മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കർ വരുന്ന ‘പത്ര ചാൾ' ഭൂമിയിലെ ഭവന പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടു കേസിൽ റാവുത്തിന്റെ ഭാര്യ വർഷയുടെയും അടുത്ത അനുയായികളുടെയും 11.15 കോടി രൂപയുടെ സ്വത്ത് നേരത്തേ കണ്ടുകെട്ടിയിരുന്നു. ഇതേ കേസിൽ റാവുത്തിന്റെ അനുയായിയും ഗുരു ആശിഷ് കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മുൻ ഡയറക്ടറുമായ പ്രവീൺ റാവുത്ത് നിലവിൽ‌ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രവീണുമായും കേസിലുൾപ്പെട്ട മറ്റൊരു കൂട്ടാളിയായ സുജിത് പട്ക്കറുമായും റാവുത്തിന് അടുത്ത ബന്ധമുണ്ടെന്നാണ്‌ റിപ്പോർട്ട്.


Also Read: നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് നിങ്ങൾ ജനിച്ച മാസത്തിൽ നിന്നും അറിയാം!


ആരോപണങ്ങൾ കെട്ടിച്ചമച്ചതാണന്നും ഇഡിയുടെ സമ്മർദത്തിൽ ഭയന്ന് മറ്റൊരു പാർട്ടിയിലും ചേരാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടി മുഖപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ അദ്ദേഹം വ്യക്തമാക്കി.  മാത്രമല്ല ശിവസേനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചിട്ടുണ്ട്. അന്വേഷണ സംഘം എത്തിയതറിഞ്ഞ് വസതിക്കു മുന്നിലും  ഇഡി ആസ്ഥാനത്തും സേനാ അണികൾ റാവുത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.  റാവുത്തിനെ മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കുമെന്നും ഇഡി റാവുത്തിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനുള്ള ഉത്തരവ്  നേടുമെന്നുമാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.