Assam Landslide: നേപ്പാളിൽ മണ്ണിടിച്ചിലിൽ; രണ്ട് ബസ്സുകള്‍ നദിയിലേക്കു വീണു, 60 ഓളംപേരെ കാണാതായി!
Assam Landslide Updates: രണ്ട് ബസ്സുകളിലായി ഡ്രൈവര്‍മാരടക്കം 63 പേര്‍ ഉണ്ടായിരുന്നു. ഇതിൽ മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
കാഠ്മണ്ഡു: കനത്ത മഴയെ തുടർന്ന് നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിലൂടെ നദിയിലേക്കുവീണ രണ്ട് ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 60 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
Also Read: ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
രണ്ട് ബസ്സുകളിലായി ഡ്രൈവര്‍മാരടക്കം 63 പേര്‍ ഉണ്ടായിരുന്നു. ഇതിൽ മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ 3:30 നായിരുന്നു ബസുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയിൽ തൃശ്ശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു.
Also Read: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരേ രാജകീയ ജീവിതം!
സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ - ആശ്രിത് ഹൈവേയില്‍ നിന്നാണ് ബസ്സുകള്‍ തൃശ്ശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ചിത്വാന്‍ ചീഫ് ഡിസ്ട്രിക് ഓഫീസര്‍ ഇന്ദ്രദേവ് യാദവ് പറഞ്ഞു. കാഠ്മണ്ഡുവിലേക്ക് പോയ ഏയ്ഞ്ചല്‍ എന്ന ബസും കാഠ്മണ്ഡുവില്‍ നിന്നും ഗൗറിലേക്കു പോയ ഗണ്‍പതി ഡീലക്‌സ് എന്ന ബസുമാണ് ഒഴുക്കില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. ബസുകളിൽ ഒന്നിൽ 24 പേരും രണ്ടാമത്തേതില്‍ 41 പേരുമാണ് ഉണ്ടായിരുന്നത്.
Also Read: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!
സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.