Karnataka Assembly Election 2023: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട BJP നേതാവും  മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവഡി കോൺഗ്രസില്‍. അതാനി സീറ്റിൽ കോണ്‍ഗ്രസ്‌ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സാവഡി കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള പ്രഖ്യാപനം ഉണ്ടായത്. 


Also Read:  Karnataka Assembly Election 2023: BJP ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി, ടിക്കറ്റ് നിഷേധിക്കപ്പെട്ടവര്‍ ഡല്‍ഹിയ്ക്ക്..!! 


താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇത്തവണ ഇതേ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ്  സാവഡി മത്സരിക്കുക. 


Also Read:  Karnataka Assembly Election 2023: ബിജെപി 125-130 സീറ്റുകൾ നേടും, കനത്ത വിമത നീക്കങ്ങള്‍ക്കിടെ ആത്മവിശ്വാസത്തോടെ ബിഎസ് യെദിയൂരപ്പ


അതേസമയം, മുതിര്‍ന്ന നേതാക്കളെ അവഗണിച്ച്  ഇത്തവണ പുതുമുഖങ്ങള്‍ക്ക്  BJP കൂടുതല്‍ പരിഗണന നല്‍കിയിരുന്നു. ഇത് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം മുതിര്‍ന്ന നേതാക്കളെ നീരസപ്പെടുത്തിയിരുന്നു. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ്  മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി അംഗത്വം രാജിവച്ചത്. 


യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. ഇദ്ദേഹം ഗനിഗ ലിംഗായത്ത് വിഭാഗത്തിലെതന്നെ ശക്തനായ നേതാവുമാണ്. 'ഞാൻ എന്‍റെ തീരുമാനമെടുത്തു. ഭിക്ഷാപാത്രവുമായി ചുറ്റിനടക്കുന്ന ആളല്ല ഞാൻ. ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരനാണ്. ആരുടെയും സ്വാധീനത്തിൽ ഞാൻ പ്രവർത്തിക്കുന്നില്ല', എന്നാണ് രാജിവച്ചതിന്  ശേഷം ലക്ഷ്മൺ സാവഡി അഭിപ്രായപ്പെട്ടത്. 


പണ്ട് കർണാടക നിയമസഭയിൽ വച്ച് ബ്ലൂഫിലിം കണ്ടതിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് സാവഡി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.