Karnataka Assembly Election 2023: BJP ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി, ടിക്കറ്റ് നിഷേധിക്കപ്പെട്ടവര്‍ ഡല്‍ഹിയ്ക്ക്..!!

Karnataka Assembly Election 2023:  BJP യുടെ ആദ്യ പട്ടികയില്‍ 189 സ്ഥാനാർത്ഥികള്‍ ഇടം നേടിയപ്പോള്‍ അവരില്‍ 52 പേര്‍ പുതുമുഖങ്ങളാണ് എന്ന സവിശേഷത കൂടിയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 12:37 PM IST
  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ JDS നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെങ്കിലും വാശിയേറിയ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എന്നാണ് വിലയിരുത്തല്‍.
Karnataka Assembly Election 2023: BJP ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി, ടിക്കറ്റ് നിഷേധിക്കപ്പെട്ടവര്‍ ഡല്‍ഹിയ്ക്ക്..!!

Karnataka Assembly Election 2023: BJP ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി, ടിക്കറ്റ് നിഷേധിക്കപ്പെട്ടവര്‍ ഡല്‍ഹിയ്ക്ക്..!! 

Karnataka Assembly Election 2023:  കര്‍ണാടകയില്‍ നിയമസഭ  തിരഞ്ഞെടുപ്പ് രംഗം  ചൂടുപിടിയ്ക്കുകയാണ്. കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള പൂര്‍ണ്ണ പരിശ്രമത്തില്‍ BJP മുന്നേറുമ്പോള്‍ അധികാരം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്‌.  അതിനിടെ കിംഗ്‌ മേക്കര്‍ ആവാനുള്ള ശ്രമത്തിലാണ് JDS.

Also Read:  Karnataka Election 2023: തിരഞ്ഞെടുപ്പ് ആവേശത്തില്‍ BJP, ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത് 52 പുതുമുഖങ്ങള്‍

കര്‍ണാടക നിയമസഭ  തിരഞ്ഞെടുപ്പില്‍ JDS നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെങ്കിലും  വാശിയേറിയ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എന്നാണ് വിലയിരുത്തല്‍. 

Also Read:  Covid Update: കോവിഡ് വ്യാപനത്തില്‍ വന്‍ കുതിപ്പ്, കഴിഞ്ഞ 24 മണിക്കൂറില്‍ 7,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അതിനിടെ കഴിഞ്ഞ ദിവസം BJP 189 സ്ഥാനാർത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട്  ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ചയാണ് പാർട്ടിയുടെ 189 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

BJP യുടെ ആദ്യ പട്ടികയില്‍ 189 സ്ഥാനാർത്ഥികള്‍ ഇടം നേടിയപ്പോള്‍ അവരില്‍ 52 പേര്‍ പുതുമുഖങ്ങളാണ് എന്ന സവിശേഷത കൂടിയുണ്ട്. ഇവരില്‍ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയും ഉള്‍പ്പെടുന്നു. ഇദ്ദേഹം ശിക്കാരിപുരയിൽ മത്സരിക്കും. 

സ്ഥാനാർത്ഥികളിൽ 32 പേർ ഒബിസിയിലും 30 പട്ടികജാതിയിലും 16 പട്ടികവർഗത്തിലും പെട്ടവരാണെന്ന് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ബിജെപിയുടെ കർണാടക ചുമതലയുള്ള അരുൺ സിംഗ് പറഞ്ഞു.  35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഇത്തവണ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ്  നിഷേധിക്കപ്പെട്ടിരിയ്ക്കുകയാണ്.  ഇത് അലോസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. പലരുടെയും അനിഷ്ടം മറ നീക്കി പുറത്തു വരികയാണ്‌.  

ബിജെപി പുറത്തിറക്കിയ ആദ്യ പട്ടികയിൽ പേരില്ലാതിരുന്നതിനെ തുടർന്ന് മുൻ മുഖ്യമന്ത്രിയും ആറ് തവണ എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ നീരസത്തിലാണ്. അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെ കാണുവനായി ഡല്‍ഹിയ്ക്ക് തിരിച്ചു കഴിഞ്ഞു. പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയെ കാണാൻ ബുധനാഴ്ച ഡൽഹിയിലെത്തുമെന്നും അനുകൂലമായ കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ആദ്യ പട്ടിക പുറത്തു വരുമ്പോള്‍ BJP എട്ട് എംഎൽഎമാർക്കാണ് ടിക്കറ്റ് നിഷേധിച്ചിരിക്കുന്നത്.  സീറ്റ് മുതിർന്ന നേതാക്കളായ കെഎസ് ഈശ്വരപ്പയും ജഗദീഷ് ഷെട്ടറും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളായ ശിവമോഗയിലും ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിലും പാർട്ടി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ പാർട്ടി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു, എന്നാല്‍, താൻ അവസാനമായി ഒരു തവണകൂടി  മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്  ജഗദീഷ് ഷെട്ടറുടെ നിലപാട്. 
 
കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 നും വോട്ടെണ്ണൽ മെയ് 13 നും നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഏപ്രിൽ 13 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. 

കർണാടകയിൽ കേവലഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താൻ ലക്ഷ്യമിടുന്ന ബിജെപി നിയമസഭയിലെ ആകെയുള്ള 224 സീറ്റിൽ 150 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്....  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന BJP കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന ഭീഷണി മറികടന്ന് അധികാരം നിലനിര്‍ത്താമെന്ന ഉറപ്പിലാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News