New Delhi: LIC തങ്ങളുടെ ഉപഭോക്താക്കളുടെ  ഭാവി സുരക്ഷിതമാക്കാൻ നിരവധി പോളിസികൾ അവതരിപ്പിക്കാറുണ്ട്. ഏറ്റവും സുരക്ഷിതവും വിശ്വാസയോഗ്യവുമായ സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് കോടികണക്കിന് ആളുകളാണ് LIC യില്‍  വിശ്വാസമര്‍പ്പിച്ച്  ഭാവി സുരക്ഷിതമാക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷംതോറും, LIC നിരവധി  പോളിസികള്‍ അവതരിപ്പിക്കാറുണ്ട്.  ആകര്‍ഷകമായ ആനുകൂല്യങ്ങളോടെയുള്ള ഈ പദ്ധതികള്‍ക്ക്  വരിക്കാരും ഏറെയാണ്‌.  


അതേസമയം, ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Life Insurance Corporation) തങ്ങളുടെതെന്ന  പേരില്‍ പ്രചരിയ്ക്കുന്ന ഒരു പോളിസിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.  എൽഐസി ഒരു 'കന്യാദാൻ പോളിസി'യാണ്  ( LIC Kanyadaan policy) ഇത്.  


Also Read:  Bank FD Rules: കാലാവധി പൂർത്തിയാകുമ്പോൾതന്നെ FD പിൻവലിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? പുതിയ നിയമത്തെക്കുറിച്ച് അറിയാം


എന്താണ് എൽഐസി  'കന്യാദാൻ പോളിസി'  ( LIC Kanyadaan policy)? 


എൽഐസിയുടേത് എന്നപേരില്‍ പ്രചരിക്കുന്ന ഈ  'കന്യാദാൻ പോളിസി' യെക്കുറിച്ച്  ( LIC Kanyadaan policy) അറിയാം. റിപ്പോര്‍ട്ട് അനുസരിച്ച്   ഈ പോളിസി ഉടമ പ്രതിദിനം 121 രൂപ നിക്ഷേപിക്കണം, 25 വർഷത്തിന് ശേഷം 27 ലക്ഷം രൂപയാണ് ഉപഭോക്താവിന് തിരികെ ലഭിക്കുക.  


ദിവസം വെറും 121 രൂപ, അതും 25 വർഷത്തെയ്ക്ക്... എന്നാല്‍ LIC യുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോളിസി വ്യാജമാണ് എന്നാണ്  ഇപ്പോള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. LIC തങ്ങളുടെ  ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വ്യാഴാഴ്ച ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. 


Also Read:  Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!


"എൽഐസി 'കന്യാദാൻ പോളിസി'  (LIC Kanyadaan policy) അവതരിപ്പിച്ചിരിയ്ക്കുന്നതായി  നിരവധി ഓൺലൈൻ/ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കാണുന്നു. എന്നാല്‍, കമ്പനി ഈ പേരിൽ ഒരു ഇൻഷുറൻസ് പോളിസിയും  നൽകുന്നില്ലെന്ന് എൽഐസി  പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു", LIC പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.  


LIC അവതരിപ്പിച്ചിരിയ്ക്കുന്ന പോളിസികളുടെ വിവരങ്ങള്‍ അറിയാന്‍   https://licindia.in/ സന്ദർശിക്കാൻ ഇൻഷുറൻസ് കമ്പനി നിര്‍ദ്ദേശിക്കുന്നു.  


എൽഐസി കന്യാദാൻ പോളിസിയെ (LIC Kanyadaan policy) കുറിച്ച് എന്തെങ്കിലും വാർത്തകൾ കണ്ടാലോ, ഈ പോളിസിക്കായി ആരെങ്കിലും നിങ്ങളെ സമീപിച്ചാലോ ആ കെണിയില്‍ വീഴരുത് എന്നും LIC ഓര്‍മ്മപ്പെടുത്തുന്നു.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.