Bank FD Rules: വരും നാളിലേയ്ക്കുള്ള കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും എല്ലാ ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്.
പലിശ കുറവാണ് എങ്കിലും ഇന്ത്യയിലെ സാധാരണക്കാർ ഇന്നും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റ് നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) നൽകുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൊറോണ മഹാമാരി മൂലം Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബാങ്കുകൾ വീണ്ടും FD പലിശ നിരക്ക് ഉയർത്തുകയാണ്.
എന്നാൽ, സ്ഥിരനിക്ഷേപങ്ങളുമായി (Fixed DeposiT) ബന്ധപ്പെട്ട നിയമങ്ങളിൽ കാതലായ മാറ്റം വരുത്തിയിരിയ്ക്കുകയാണ് RBI. നിങ്ങൾ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കിൽ ഈ നിയമങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കാരണം, ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.
Also Read: FD Interest Rates: മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപത്തിന് ഏത് ബാങ്കാണ് നല്ലത്? അറിയാം
സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് RBI നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമങ്ങൾ എന്തൊക്കെയാണ്? ( What are the new rules implemented by RBI on Fixed Deposit?)
1. കാലാവധി പൂർത്തിയാകുമ്പോൾ തുക പിൻവലിച്ചില്ല എങ്കിൽ നിങ്ങൾക്ക് നിക്ഷേപ തുകയ്ക്ക് കുറഞ്ഞ പലിശയായിരിയ്ക്കും ലഭിക്കുക.
2. കാലാവധി പൂർത്തിയായതിനുശേഷം തുക നിങ്ങൾ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ലഭിക്കുന്ന പലിശ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് തുല്യമായിരിക്കും.
Also Read: SBI Big Alert: SMS വഴിയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് , KYC തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി എസ്ബിഐ
3. നിലവിൽ ബാങ്കുകൾ 5 വർഷം മുതൽ 10 വർഷം വരെ ദൈർഘ്യമുള്ള FD-കൾക്ക് 5% ത്തിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
4. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഏകദേശം 3% മുതൽ 4% വരെയാണ്.
Also Read: Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!
5. RBI നടപ്പാക്കിയിരിക്കുന്ന ഈ പുതിയ നിയമം എല്ലാ വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക പ്രാദേശിക ബാങ്കുകൾ എന്നിവയിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമായിരിക്കും.
6. RBI നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമം അനുസരിച്ച് കാലാവധി പൂർത്തിയായതിന് ശേഷം സ്ഥിര നിക്ഷേപങ്ങൾക്ക് FD പലിശ ലഭിക്കില്ല.
7. സ്ഥിരനിക്ഷേപങ്ങളുടെ (Fixed Depost) കാലാവധി പൂർത്തിയാവുന്നതോടെ അത് പിൻവലിക്കുകയാണ് ഉത്തമം. തുക പിൻവലിച്ച് പുതിയ സ്ഥിര നിക്ഷേപം (Fixed Depost) ആരംഭിക്കുകയോ മറ്റ് ഇടപാടുകൾക്ക് വിനിയോഗിക്കുകയോ ആവാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.