Mumbai: ഇന്നത്തെക്കാലത്ത്  ഇന്‍ഷുറന്‍സ് പോളിസിയെപ്പറ്റി ചിന്തിക്കാത്തവരോ സ്വന്തമാക്കാത്തവരോ വിരളമായിരിയ്ക്കും.   


COMMERCIAL BREAK
SCROLL TO CONTINUE READING

പോളിസി എടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്നത്  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുടെ പേരാണ്.   LIC (Life Insurance Corporation of India) അവതരിപ്പിക്കുന്ന പ്ലാനുകള്‍ക്ക് എന്നും വലിയ ഡിമാന്‍ഡ് ആണ്.  വിവിധ കമ്പനികള്‍ വ്യത്യസ്ത പോളിസികള്‍ ഇറക്കിയിട്ടുണ്ടെങ്കിലും LIC എന്നും  ഒരു വിശ്വാസമാണ്.... 
 
ഗ്രാഹകര്‍ക്കായി  ഒരു പുതുപുത്തന്‍ പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്  LIC. എല്‍ഐസി ഭാരത് പ്ലസ് പോളിസി (LIC Bharat Plus Policy) എന്ന പേരില്‍ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പോളിസിയിലൂടെ  സുരക്ഷയും  സമ്പാദ്യവും കമ്പനി ഉറപ്പു നല്‍കുന്നു.


സിംഗിള്‍ പ്രീമിയമായോ 5 വര്‍ഷത്തെ പ്രീമിയം പേയ്‌മെന്‍റ്  ടേമില്‍, ലിമിറ്റഡ് പ്രീമിയമായോ ഉപയോക്താവിന് പ്രീമിയം അടയ്ക്കാന്‍ സാധിക്കും. 1 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ തുക. എന്നാല്‍, , പരമാവധി തുകയ്ക്ക് പരിധിയില്ല.


ഓണ്‍ലൈനായും  ഈ പ്ലാന്‍ സ്വന്തമാക്കാന്‍ സാധിക്കും.   https://onlinesales.licindia.in/eSales/liconline/setprop എന്ന ലിങ്കിലൂടെ പോളിസി ഓണ്‍ലൈനായി ആര്‍ക്കും  വാങ്ങാന്‍ സാധിക്കും.


Also read: LIC IPO : October 2021ൽ സമാരംഭിക്കും, നിങ്ങൾക്ക് അറിയേണ്ടതെല്ലാം


ഈ പോളിസിയുടെ കാലാവധി 5 വര്‍ഷമാണ്‌. പോളിസിയിലൂടെ കാലാവധിയ്ക്ക് മുമ്പ് പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ  LIC ഉറപ്പു നല്‍കുന്നു. പോളിസിയുടെ  കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോളിസി ഉടമയ്ക്ക് പോളിസി തുകയും ലഭിയ്ക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.