LIC IPO : October 2021ൽ സമാരംഭിക്കും, നിങ്ങൾക്ക് അറിയേണ്ടതെല്ലാം

1 /5

2021-22 സാമ്പത്തിക വർഷത്തിൽ എൽഐസി ഐപിഒ  പ്രകാരം ജനങ്ങൾക്കായി വൻ പുരോഗതിയാണ് നിലവിൽ വരുന്നത്.  എൽ‌ഐ‌സി പോളിസി ഹോൾ‌ഡർ‌മാർ‌ക്കായി സർക്കാർ 10 ശതമാനം വിഹിതം നീക്കിവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൽ‌ഐ‌സി ഐ‌പി‌ഒ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ലെ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. എന്നിരുന്നാലും, എൽ‌ഐ‌സി ഐ‌പി‌ഒ സമാരംഭിക്കുന്ന തീയതിയെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടില്ല. Source: PTI

2 /5

ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ലെ ബജറ്റ് പ്രസംഗത്തിൽ എന്നാണ് പദ്ധതി ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നില്ലെങ്കിലും ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി ട്യുഹിൻ കാന്ത പാണ്ഡെ ഒക്ടോബർ 2021ൽ പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. Source: PT  

3 /5

ഒക്ടോബർ 2021ൽ  LIC IPO ആരംഭിക്കുമെന്ന് അറിയിച്ച ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി ട്യുഹിൻ കാന്ത പാണ്ഡെ Air Indiaയുടെയും BPCLന്റെയും ഓഹരി വില്പന സെപ്തംബര് 2021ന് മുമ്പ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. Source: Reuters

4 /5

എൽ‌ഐ‌സിയുടെ ആറ് മുതൽ ഏഴ് ശതമാനം വരെ ഓഹരികൾ വിറ്റ് 90,000 കോടി രൂപ സമാഹരിക്കാനാണ് നരേന്ദ്ര മോദി സർക്കാർ പദ്ധതിയിടുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എൽ‌ഐസിയുടെ ഏകദേശ മൂല്യം 12.85-15 ലക്ഷം കോടി രൂപയാണെന്നാണ് മൂല്യനിർണ്ണയത്തിൽ പറയുന്നത്. ഇതോട് കൂടി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി LIC മാറും. Source: Reuters

5 /5

LIC IPO ആരംഭിക്കുന്നതിന് മുമ്പായി ഒരു കോടി ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കും. മാത്രമല്ല LICയുടെ 10% ഓഹരികൾ ജനങ്ങൾക്ക് മാത്രമായി മാറ്റി വെക്കുമെന്നും DIPAM Secretary അറിയിച്ചിരുന്നു. Source: Pictures from LIC Twitter handle and pixabay

You May Like

Sponsored by Taboola