ന്യൂഡൽഹി: Liquor Rules: മദ്യപിക്കുന്നതിനുള്ള പ്രായം 25 ൽ നിന്ന് 21 വയസാക്കി കുറച്ച്   ഹരിയാന സർക്കാർ. ഇതിനായി 1914ലെ ഹരിയാന വിധാൻ സഭ എക്സൈസ് (എക്സൈസ്) നിയമത്തിലെ നാല് വകുപ്പുകളാണ് ഭേദഗതി ചെയ്തത്. ഭേദഗതി വരുത്തിയ എക്സൈസ് ബില്ലിന് ഗവർണർ ബന്ദാരു ദത്താത്രേയയുടെ അനുമതിയും ലഭിച്ചു. സംസ്ഥാനത്ത് ഈ ഭേദഗതി ഫെബ്രുവരി 11 മുതലാണ് നടപ്പിലാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശ്രദ്ധിക്കുക..! ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും, അറിയാം പുതിയ നിയമങ്ങൾ


നിയമത്തിലെ മാറ്റത്തിന് ശേഷം ഏതെങ്കിലും നാടൻ മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് എന്നിവയുടെ നിർമ്മാണം, മൊത്തവ്യാപാരം അല്ലെങ്കിൽ ചില്ലറ വിൽപ്പന എന്നിവയ്ക്കുള്ള പ്രായപരിധിയും കുറച്ചു. നിയമഭേദഗതിക്ക് ശേഷം സംസ്ഥാന സർക്കാർ ഈ തൊഴിൽ നടത്താനുള്ള പ്രായപരിധിയും 25 ൽ നിന്ന് 21 ആക്കിയിട്ടുണ്ട്.


Also Read: ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം മദ്യത്തിനോ? മദ്യ ഷോപ്പുകള്‍ തുറന്നതിനെതിരെ ഗൗതം ഗംഭീര്‍


പ്രായപരിധി 21 വയസ്സായി കുറച്ചു (Age limit reduced to 21 years)


അതുപോലെതന്നെ സെക്ഷൻ 29 പ്രകാരം ലൈസൻസുള്ള വിൽപ്പനക്കാരന് 25 വയസ്സിന് താഴെയുള്ള ആർക്കും മദ്യമോ മയക്കുമരുന്നോ വിൽക്കാനോ വിതരണം ചെയ്യാനോ കഴിയിലായിരുന്നു പക്ഷെ ഈ നിയമ ഭേദഗതിക്ക് ശേഷം അതിന്റെയും പ്രായപരിധി 21 ആക്കി കുറച്ചിട്ടുണ്ട്.


Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..! 


മദ്യഷാപ്പിലെ ജോലിയിൽ ആശ്വാസം (Relief in job at liquor shop)


കൂടാതെ 30-ാം വകുപ്പിന്റെ ഭേദഗതിക്ക് ശേഷം 25 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇനി മദ്യശാലയിൽ ജോലി നോക്കാനും അനുമതി ലഭിച്ചിരിക്കുകയാണ്. മദ്യവും മയക്കുമരുന്നും വിൽക്കാൻ ലൈസൻസുള്ളവർക്ക് ഇനീ മുതൽ 21 വയസ്സ് പ്രായമുള്ള ഒരു യുവാവിനെയോ യുവതിയെയോ അവരുടെ ബിസിനസിൽ ജോലിക്കായി നിയമിക്കാവുന്നതാണ്.


Also Read: ഹരിദാസന്റെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; പ്രതികളുടെ ബൈക്ക് തേടി അന്വേഷണം ഊർജ്ജിതം


ഹരിയാനയുടെ പുതിയ എക്സൈസ് നയം (Haryana's new excise policy)


ഹരിയാനയിൽ മദ്യവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ വർഷം പുതിയ എക്സൈസ് നയം തയ്യാറാക്കുമ്പോൾ തീരുമാനിച്ചിരുന്നതാണ്.  രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യം കഴിക്കുന്നതിനും വിൽക്കുന്നനുമുള്ള നിയമപരമായ പ്രായം 21 വയസോ അല്ലെങ്കിൽ അതിൽ കൂടുതലോ ആണ്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.