ശ്രദ്ധിക്കുക..! ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും, അറിയാം പുതിയ നിയമങ്ങൾ

പുതിയ എക്സൈസ് നയം (New Excise Policy) അനുസരിച്ച് ഡൽഹിയിലെ എല്ലാ 32 സോണുകളിലും ലൈസൻസ് അനുവദിച്ചതിനു ശേഷം സർക്കാർ സ്വകാര്യ മദ്യഷോപ്പുകളുടെ ലൈസൻസ് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു, അത് ഇനി നൽകില്ല. അറിയാം കൂടുതൽ വിവരങ്ങൾ...

Written by - Ajitha Kumari | Last Updated : Sep 28, 2021, 06:56 AM IST
  • മദ്യം ഇഷ്ടപ്പെടുന്നവർക്ക് പ്രധാനപ്പെട്ട വാർത്തയുണ്ട്
  • ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും
  • സർക്കാർ സ്റ്റോറുകൾ മാത്രം തുറക്കും
ശ്രദ്ധിക്കുക..! ഒക്ടോബർ 1 മുതൽ ഡൽഹിയിലെ സ്വകാര്യ Liquor Shops അടച്ചിടും, അറിയാം പുതിയ നിയമങ്ങൾ

ന്യൂഡൽഹി: Liquor Shops Latest News:  മദ്യം ഇഷ്ടപ്പെടുന്നവർക്ക് പ്രധാനപ്പെട്ട വാർത്തയുണ്ട്. ഒക്ടോബർ മുതൽ എല്ലാ സ്വകാര്യ മദ്യഷോപ്പുകളും (Private Liquor Shops) അടച്ചിടുകയും സർക്കാർ സ്റ്റോറുകൾ മാത്രം തുറക്കുകയും ചെയ്യും. അതായത് ഇനി മദ്യം വാങ്ങുന്നത് എളുപ്പമല്ല. 

മദ്യഷോപ്പുകൾ അടച്ചിടും

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒക്ടോബർ മുതൽ സ്വകാര്യ മദ്യശാലകൾ അടച്ചിടും. നിലവിൽ ഡൽഹിയിൽ 720 ലധികം മദ്യശാലകൾ പ്രവർത്തിക്കുന്നു, അതിൽ 260 ഷോപ്പും സ്വകാര്യ ഷോപ്പുകളാണ്. പുതിയ എക്സൈസ് നയം അനുസരിച്ച് എല്ലാ 32 സോണുകളിലും ലൈസൻസ് അനുവദിച്ചതിന് ശേഷം സർക്കാർ സ്വകാര്യ മദ്യഷോപ്പുകളുടെ ലൈസൻസ് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു, ഇനി അത് നീട്ടി നൽകില്ല. ഇക്കാരണത്താൽ 260 സ്വകാര്യ ഷോപ്പുകളും ഒക്ടോബർ 1 മുതൽ അടയ്ക്കും.

Also Read: Liquor Sale: ശനി, ഞായര്‍ കുടിയന്മാര്‍ക്കു ഡ്രൈ ഡേ, മദ്യശാലകള്‍ പൂര്‍ണമായി അടച്ചിടും

ഡൽഹി സർക്കാർ നിയമങ്ങൾ ഉണ്ടാക്കി

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ (Manish Sisodia) അഭിപ്രായത്തിൽ, പുതിയ എക്സൈസ് പോളിസി പ്രകാരം ഡൽഹിയെ 32 സോണുകളായി വിഭജിച്ചു, അതിൽ 20 സോണുകളിൽ ലൈസൻസ് അനുവദിക്കുന്ന പ്രക്രിയ പൂർത്തിയായി, ശേഷിക്കുന്ന 12 സോണുകളുടെ സാമ്പത്തിക ബിഡുകൾ ഉടൻ നൽകും.  ഡൽഹിയിൽ നവംബർ 17 മുതൽ New Excise Policy പ്രകാരം പുതിയ ഷോപ്പുകൾ തുറക്കും, അതുവരെ സർക്കാർ ഷോപ്പുകളിൽ മാത്രമേ മദ്യം വിൽക്കൂ.

പുതിയ എക്സൈസ് നയത്തിലൂടെ ഈ മുഴുവൻ സംവിധാനത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം മദ്യഷോപ്പിന് കുറഞ്ഞത് 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഷോപ്പ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Aadhaar-Ration Link: വീട്ടിൽ ഇരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം, അറിയേണ്ടതെല്ലാം

സർക്കാർ വരുമാനത്തിൽ വൻ കുറവ്

കൊറോണ (Covid19) പകർച്ചവ്യാധി മൂലം ഡൽഹിയുടെ വരുമാന സ്ത്രോതസിൽ വലിയ കുറവുണ്ടായതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 2020-21 വർഷത്തിൽ ഡൽഹിയിൽ പ്രതീക്ഷിച്ചതിനേക്കാൾ 41 ശതമാനം കുറവ് വരുമാനമാണ് ലഭിച്ചത്. അതുപോലെ 2021-22 ലും ഇതുവരെ കണക്കാക്കിയ വരുമാനത്തേക്കാൾ 23 ശതമാനം കുറവ് വരുമാനമാണ് വ്യക്തമാക്കിയിട്ടുണ്ട്.   

കൂടാതെ കേന്ദ്ര സർക്കാർ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് നിർത്തിയതിനാൽ അടുത്ത വർഷം മുതൽ ഡൽഹി സർക്കാരിന്റെ വരുമാനം 8000 കോടി രൂപ കുറയും. നിലവിൽ ഡൽഹി സർക്കാരിന്റെ ജിഎസ്ടി ശേഖരത്തിൽ 23 ശതമാനവും വാറ്റ് ശേഖരണത്തിൽ 25 ശതമാനവും എക്സൈസ് ശേഖരത്തിൽ 30 ശതമാനവും സ്റ്റാമ്പ് ശേഖരത്തിൽ 16 ശതമാനവും മോട്ടോർ വാഹന നികുതിയിൽ 19 ശതമാനവും കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. 

Also Read: Horoscope 28 September 2021: ചൊവ്വാഴ്ച ജോലിയിൽ വിജയം ലഭിക്കാനുള്ള യോഗം, ഈ 5 രാശിക്കാർക്ക് ധനലാഭം

 

ഡൽഹി സർക്കാരിന്റെ പദ്ധതി അറിയുക

കേന്ദ്ര നികുതിയിൽ ഡൽഹിക്ക് ലഭിക്കുന്നത് 325 കോടി രൂപ മാത്രമാണ്. അതേസമയം കേന്ദ്ര നികുതിയിൽ ഡൽഹി സർക്കാരിന്റെ പങ്കാളിത്തം ഒരു ലക്ഷത്തി നാൽപ്പതിനായിരം കോടിയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതുവരെ മദ്യശാലയുടെ ലൈസൻസ് ഫീസ് 8-10 ലക്ഷം രൂപയും എക്സൈസ് തീരുവ 300 ശതമാനവുമായിരുന്നു. പുതിയ എക്സൈസ് നയം ഉപയോഗിച്ച്, ഡൽഹി സർക്കാരിന് 2021 നവംബർ മുതൽ എല്ലാ വർഷവും ഏകദേശം 3500 കോടി രൂപയുടെ വരുമാനവും സർക്കാരിന് എക്സൈസിൽ നിന്ന് ഏകദേശം 10000 കോടി രൂപയുടെ വരുമാനവും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News