ന്യുഡൽഹി: കോറോണ രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി lock down പ്രഖ്യാപിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് യുവതി.  സംഭവം നടന്നിരിക്കുന്നത് ഡൽഹിയിലാണ്.  സഹോദരിക്കും ഭർത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിയ്ക്ക് കടുത്ത പ്രസവവേദന ഉണ്ടായിരുന്നു.  തുടർന്ന് ആംബുലൻസ് വിളിച്ചുവെങ്കിലും സമയത്ത് എത്തിയിരുന്നില്ല. 


Also read: കോറോണ: ധാരവിയിൽ രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; മരണം പത്തായി


തുടർന്നാണ് മിനിയുടെ ഭർത്താവ് പൊലീസ് സഹായം തേടിയത്.  പൊലീസ് വൻ എത്തി അതിൽ കയറി ആശുപത്രിയിലേക്ക് പോകുന്നവഴി ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ വേദന സഹിക്കാൻ വയ്യാതെ യുവതി വാനിൽ പ്രസവിക്കുകയായിരുന്നു. 


Also read: നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും 


യുവതിയുടെ സഹോദരിയും വാനിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്തു.  ഇപ്പോൾ യുവതിയും കുഞ്ഞും ആശുപത്രിയിലാണ്.  അമ്മയും കുഞ്ഞും ആരോഗ്യ പ്രശങ്ങളൊന്നുമില്ലാതെ സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോർട്ട്.