Covid 19: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; രണ്ടാഴ്ചയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ തീരുമാനവുമായി സർക്കർ രംഗത്തെത്തിയിരിക്കുന്നത്.
Chennai: കോവിഡ് രോഗബാധ (Covid 19) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ രണ്ടാഴ്ചകളിലേക്ക് ലോക്ക്ഡൗൺ (Lockdown) പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ തീരുമാനവുമായി സർക്കർ രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റ എംകെ സ്റ്റാലിൻ സർക്കാറിന്റെ ആദ്യ നടപടികളിൽ ഒന്നാണ് ലോക്ക്ഡൗൺ. മെയ് 10 മുതലാണ് ലോക്ഡൗൺ ആരംഭിക്കുന്നത്.
വെള്ളിയാഴ്ച്ച മാത്രം തമിഴ്‌നാട്ടിൽ (Tamilnadu)കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 26,465 പേരക്കായിരുന്നു. ഇതോട് കൂടി തമിഴ്നാട്ടിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13,23,965 ആണ്. മാത്രമല്ല വെള്ളിയാഴ്ച മാത്രം കോവിഡ് രോഗബാധയെ തുടർന്ന് 197 പേർ മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി സംസ്ഥാനത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 15,171 ആയി.
രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 6738 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മാത്രമല്ല ചെന്നൈയിൽ മാത്രം ഇതുവരെ കോവിഡ് രോഗബാധ മൂലം മാറപ്പെട്ടത് 5081 പേരാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ ആശുപത്രി ഉപകരണങ്ങളുടെയും ചികിത്സ സൗകര്യങ്ങളുടെയും ക്ഷാമം തമിഴ്‌നാടും നേരിടുന്നുണ്ട്.
ഇതിന് മുമ്പ് കേരളത്തിലും (Kerala) ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ആറ് മണി മുതലാണ് കേരളത്തിൽ ലോക്ഡൗൺ ആരംഭിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 38,460 പേര്‍ക്കാണ്. 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.