New Delhi: ഡൽഹിക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് (Center) സുപ്രീം കോടതി (Supreme Court) അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓക്സിജൻ എത്തിക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വൻ ഓക്സിജൻ ക്ഷാമമാണ് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ അനുഭവപ്പെട്ട് കൊണ്ടിരുന്നത്.
Justice Dr. Chandrachud, heading bench of SC said that 700 MT has to be supplied to Delhi on daily basis.
Every single day,700 MT oxygen must be given to Delhi hospitals. We need business&until that order is modified, please comply with our directions: Justice Chandrachud
— ANI (@ANI) May 7, 2021
തുടർച്ചയായ മൂന്നാം ദിവസമാണ് ഓക്സിജൻ ക്ഷാമത്തെ തുടർന്നുള്ള വാദം സുപ്രീം കോടതി കേൾക്കുന്നത്. ഇത് കൂടാതെ കർണാടക (Karnataka) ഹൈ കോടതിയുടെ 1200 മെട്രിക്ക് ടൺ ഓക്സിജൻ നൽകണമെന്ന് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്നും 1200 മെട്രിക്ക് ടൺ ഓക്സിജൻ ദിനം പ്രതി കർണാടകയിൽ എത്തിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
Supreme Court refuses to entertain the petition filed by the Centre, against the direction of Karnataka High Court's May 5 order directing supply of oxygen to the state to up to 1200 MT per day from the sanctioned allocation of 965 MT.
— ANI (@ANI) May 7, 2021
ALSO READ: Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ
വ്യഴാഴ്ച്ചയാണ് കർണാടകയുടെ പ്രതിദിന ഓക്സിജൻ (Oxygen) വിതരണം 1200 എംടിയായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കർണാടക ഹൈ കോടതി ആവശ്യപ്പെട്ടത്. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കർണാടക ഹൈ കോടതി സംഭവത്തിൽ ഇടപെട്ടത്. ഇപ്പോൾ 965 എംടി ഓക്സിജനാണ് കർണാടകയ്ക്ക് അനുവദിച്ചിട്ടുള്ളത്.
എന്നാൽ ഇപ്പോൾ 965 മെട്രിക്ക് ടൺ ഓക്സിജൻ നൽകുന്ന കർണാടകയ്ക്ക് 1200 മെട്രിക്ക് ടൺ നല്കാൻ ആകില്ലെന്നും ഇതിന്റെ ആവശ്യമില്ലെന്നും സോളിസിറ്റർ ജനറലായ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. ഇത് രാജ്യത്തൊട്ടാകെയുള്ള ഓക്സിജൻ വിതരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. എന്നാൽ ഹൈ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും ജനങ്ങളെ ദുരിതത്തിൽ ആക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.