Tamilnadu: കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനത്തിൽ 5 ഓർഡറുകളിൽ ഒപ്പ് വെച്ച് MK Stalin

കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാലിന്റെ വില കുറയ്ക്കുക തുടങ്ങിയ 5 ഓർഡറുകളിലാണ് മുഖ്യമന്ത്രി ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 7, 2021, 02:38 PM IST
  • കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാലിന്റെ വില കുറയ്ക്കുക തുടങ്ങിയ 5 ഓർഡറുകളിലാണ് മുഖ്യമന്ത്രി ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്.
  • ഇതിൽ ചില ഓർഡറുകൾ ഡിഎംകെയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിലും പറഞ്ഞിരുന്നു.
  • ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്.
  • അദ്ദേഹം ഉൾപ്പടെ 34 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്‌.
Tamilnadu: കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനത്തിൽ 5 ഓർഡറുകളിൽ ഒപ്പ് വെച്ച് MK Stalin

 തമിഴ്‌നാട് (Tamilnadu) മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനത്തിൽ തന്നെ 5 ഓര്ഡറുതുകളിൽ ഒപ്പ് വെച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാലിന്റെ വില കുറയ്ക്കുക തുടങ്ങിയ 5 ഓർഡറുകളിലാണ് മുഖ്യമന്ത്രി ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്. ഇതിൽ ചില ഓർഡറുകൾ ഡിഎംകെയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിലും പറഞ്ഞിരുന്നു.

ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ (MK Stalin) തമിഴ്‌നാട് (Tamilnadu) മുഖ്യമന്ത്രിയായി ഇന്ന് രാവിലെയാണ്  സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്.   അദ്ദേഹം ഉൾപ്പടെ 34 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്‌. ചെന്നൈയിലെ രാജ് ഭവനിൽ ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും ചുമതയേറ്റിട്ടുണ്ട്. മറ്റ് ചില വകുപ്പുകളിലും അദ്ദേഹം ചുമതയേറ്റിരുന്നു.

ALSO READ: MK Stalin തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; 33 പേരാണ് മന്ത്രി സഭയിൽ ഉള്ളത്

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ ലളിതമായി നടത്തിയ പരിപാടിയിലാണ് എംകെ സ്റ്റാലിനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്‌തത്‌. ആദ്യം ദിനം തന്നെ ഒപ്പ് വെച്ച ഓർഡറുകൾ ഇവയാണ്. കുടുംബങ്ങൾക്ക് 4000 രൂപ ഉടനടി നൽകും.  കോവിഡ് രോഗബാധ (Covid 19)  അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ആശ്വാസമാകാനാണ് ഈ പദ്ധതി. ഇത് 2000 രൂപ മെയ് മാസത്തിൽ തന്നെ നൽകും.

ALSO READ: കേന്ദ്ര സർക്കാർ Delhi ക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ നൽകണമെന്നും, കർണാടക ഹൈ കോടതിയുടെ 1200 mT ഓക്സിജൻ നൽകണമെന്ന് ഉത്തരവ് പിൻവലിക്കാനാവില്ലെന്നും Supreme Court

ആവിൻ പാലിന്റെ വില 3 രൂപ കുറയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിഎംകെയുടെ (DMK)  ഇലക്ഷൻ മാനിഫെസ്റ്റോയിലും ഇക്കാര്യം അറിയിച്ചിരുന്നു. അതുകൂടാതെ ഇല്ലേ സ്ത്രീകൾക്കും ശനിയാഴ്ച മുതൽ സർക്കാർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമായി ഒരു പുതിയ ഓഫീസിൽ തുറക്കും. മാത്രമല്ല പ്രൈവറ്റ് ആശുപത്രികളിലെ കോവിഡ് ചികിത്സകളും ചീഫ് മിനിസ്റ്ററിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിൽ നിന്നും നൽകും.

ALSO READ: Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ

അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ദുരൈമുഖനെ പോലെയുള്ള മുതിർന്ന നേതാക്കളും ആദ്യമായി മന്ത്രി പദവിയിലേക്ക് എത്തുന്ന നിരവധി പേരും ഉണ്ട്. ഇതാദ്യമായി ആണ് എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പദവിയിലെത്തുന്നത്.  അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സമയത്താണ് എംകെ സ്റ്റാലിൻ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 25000 ത്തോളം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News