New Delhi: രാജ്യത്ത് കോവിഡ്  (COVID-19) പ്രതിരോധത്തിനായി നടപ്പാക്കിയ Lock down അവസാനിച്ചുവെങ്കിലും കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നു, അതീവ ജാഗ്രത അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി രാഷ്ട്രത്തിന് നല്‍കിയ സന്ദേശത്തില്‍  പറഞ്ഞു.


കഴിഞ്ഞ ഏതാനും മാസങ്ങള്‍  തികച്ചും  കഠിനമായ സാഹചര്യമായിരുന്നു. ലോക് ഡൗൺ അവസാനിച്ചുവെങ്കിലും   രാജ്യത്ത് കൊറോണ വൈറസ്  (Corona Virus) സാന്നിധ്യം ഇപ്പോഴും നിലനിൽക്കുകയാണ്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം  കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ നാം ഏറെ മുന്നിലാണ്, പ്രധാനമന്ത്രി പറഞ്ഞു. 


ഇന്ത്യയില്‍  കോവിഡ്  പ്രതിരോധ പ്രവത്തനം  വളരെ ശക്തമാണ്.  രാജ്യത്ത് 12,000 ക്വാറന്റെൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.  90 ലക്ഷം ആരോഗ്യപ്രവർത്തർ സേവന നിരതരായി രാജ്യത്തിനൊപ്പമുണ്ട്. കൂടാതെ,  എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ് അദ്ദേഹം പറഞ്ഞു.


Also read: രാജ്യം കാതോര്‍ക്കുന്നു, പ്രധാനമന്ത്രിയുടെ സന്ദേശം ഇന്ന് വൈകുന്നേരം 6 മണിക്ക്


രാജ്യത്ത് നവരാത്രി മഹോത്സവം ആരംഭിച്ചിരിയ്ക്കുകയാണ്, ഈ ഉത്സവ കാലം സന്തോഷത്തോടെയിരിക്കേണ്ട സമയമാണ്. ഉത്സവകാലത്ത് ജനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടാകരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഒപ്പം എല്ലാവര്‍ക്കും നവരാത്രി, ഈദ്‌, ദീപാവലി ഛട്ട് പൂജ  ആശംസകള്‍ അദ്ദേഹം എല്ലാ ഭാരതീയര്‍ക്കും നേര്‍ന്നു.