രാജ്യം കാതോര്‍ക്കുന്നു, പ്രധാനമന്ത്രിയുടെ സന്ദേശം ഇന്ന് വൈകുന്നേരം 6 മണിക്ക്

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi)  രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. 

Last Updated : Oct 20, 2020, 04:47 PM IST
  • ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
  • വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.
രാജ്യം കാതോര്‍ക്കുന്നു, പ്രധാനമന്ത്രിയുടെ സന്ദേശം  ഇന്ന് വൈകുന്നേരം 6 മണിക്ക്

New Delhi: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi)  രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. 

താന്‍ രാജ്യത്തിന്‌ സന്ദേശം നല്‍കുന്ന വിവരം  പ്രധാനമന്ത്രിതന്നെയാണ്  ട്വിറ്ററിലൂടെ  അറിയിച്ചത്.  "എന്‍റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം' എന്നായിരുന്നു  പ്രധാനമന്ത്രിയുടെ ട്വീറ്റ്.

രാജ്യത്ത് കോവിഡ്‌   (COVID-19) വ്യാപനത്തില്‍ കാര്യമായ മാറ്റം ഇല്ലാത്ത   സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ  അഭിസംബോധനയ്ക്ക് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. 

ഏത് വിഷയം സംബന്ധിച്ചാണ് പ്രധാനമന്ത്രി സംസാരിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ചാകുമെന്നാണ്  വിലയിരുത്തല്‍.  കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. 

മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍  ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കൂടാതെ, നവരാത്രി ആഘോഷങ്ങൾ അടക്കം ഉത്സവ കാലം   ആരംഭിച്ചിരിയ്ക്കുന്നതിനാല്‍  പ്രതിരോധ മുൻകരുതലുകളിലെ വീഴ്ച രോഗവ്യാപനം ഉയർത്തുമെന്നാണ് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. ഇതെല്ലാം കണക്കിലെടുത്ത് കോവിഡ് സാഹചര്യം സംബന്ധിച്ച് തന്നെയാകും പ്രധാനമന്ത്രിയുടെ സന്ദേശം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Also read: Bank Account Number അനുസരിച്ചുള്ള സ​ന്ദ​ര്‍​ശ​ന ​സ​മ​യ​ ക്ര​മീ​ക​ര​ണം ശ്രദ്ധിക്കൂ

അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറവ്  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്.   46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. സജീവ കോവിഡ് കേസുകളിലും കുറവ്  രേഖപ്പെടുത്തിയിട്ടുണ്ട്.  

Trending News