Lok Sabha Elections 2024:  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമം ബാക്കി നില്‍ക്കേ തന്ത്രങ്ങള്‍ മെനയുകയാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായ മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്
 ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (BJP). മറുവശത്ത്, കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യും സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്തി ശക്തമായ രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമത്തിലാണ്. 


Also Read: Sandeshkhali Update: ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സ്ത്രീകൾ തെരുവില്‍, സന്ദേശ്ഖാലി സംഘർഷഭരിതം  
 
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍. പല പാർട്ടികളും സ്ഥാനാർത്ഥികളെവരെ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. 


Also Read: Mental Stress and Vastu: ഈ സാധനങ്ങള്‍ തെറ്റായ ദിശയിൽ സൂക്ഷിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഫലം, അറിയാം വാസ്തു നിയമങ്ങൾ 


ഇതിനെല്ലാം ഇടയിൽ നിര്‍ണ്ണായക നീക്കം നടത്തുകയാണ് ഭാരതീയ ജനതാ പാർട്ടി (BJP). പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ശനിയാഴ്ച ഡൽഹിയിൽ സുപ്രധാന യോഗം ചേരും. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അദ്ധ്യക്ഷനാകും. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചുമതലയുള്ളവരും സഹഭാരവാഹികളും ഈ നിര്‍ണ്ണായക യോഗത്തിൽ പങ്കെടുക്കും. ഇതിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം  ചെയ്യുകയും തുടർ തന്ത്രങ്ങൾ മെനയുകയും ചെയ്യും.


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു. അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. നിലവിലുള്ള സർക്കാർ പ്രചാരണങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍  എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലക്കാരോടും  ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയ്ക്ക്  370+, എൻഡിഎയ്ക്ക് 400+ (400-ലധികം) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതാണ് യോഗത്തിന്‍റെ അജണ്ട. 


കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടിക്ക് തന്നെ അധിക്ഷേപിക്കുകയല്ലാതെ മറ്റൊരു അജണ്ടയും ഇല്ലെന്ന് പറഞ്ഞിരുന്നു. കോൺഗ്രസിന്‍റ ഈ മനോഭാവം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 370 ലോക്‌സഭാ സീറ്റുകൾ ഒറ്റയ്ക്ക് നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു, 'അവർ എത്ര ചെളി എറിയുന്നുവോ അത്രയും ഉജ്ജ്വലമായി 370 താമരകൾ (ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ അധിക്ഷേപിക്കുകയല്ലാതെ രാജ്യത്തിന്‍റെ ഭാവിയെ കുറിച്ച് കോൺഗ്രസിന് മറ്റൊരു അജണ്ടയുമില്ല, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 


ഈ മാസം ആദ്യം പാർലമെന്‍റില്‍ നടത്തിയ പ്രസ്താവനയിൽ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം ( NDA) മൊത്തം 543 ൽ 400-ലധികം സീറ്റുകൾ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDA യുടെ പ്രധാന ഘടകമായ ബിജെപി 370 സീറ്റെങ്കിലും നേടും. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 353 സീറ്റുകൾ നേടിയിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചനകള്‍. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.