ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 എക്‌സിറ്റ് പോൾ ഫലം: രാജ്യത്തെ നിർണായക തിരഞ്ഞെടുപ്പിന് ഇന്ന് തിരശീല വീണതോടെ എല്ലാവരും എക്സിറ്റ് പോൾ പ്രവചനങ്ങളിലേക്കാണ് ഉറ്റ് നോക്കുന്നത്. എൻഡിഎ സഖ്യം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമോ, ബിജെപിയെ താഴെയിറക്കി പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമോ? ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ചാണക്യ, ടൈംസ് നൗ-ഇടിജി, സി-വോട്ടർ, സിഎസ്ഡിഎസ്-ലോക്നിതി തുടങ്ങിയ വിവിധ എക്സിറ്റ് പോൾ ഫലങ്ങളാണ്  പുറത്ത് വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Zee News ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ വാർത്താ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ സംപ്രേഷണം ചെയ്യും. ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എൻഡിഎയ്ക്ക് 353-368 സീറ്റുകൾ ലഭിക്കുമെന്നാണ് മാട്രിസ് സർവേ പ്രവചിക്കുന്നത്. 


ടിവി9 ഭരതവർഷം–പോൾസ്‌ട്രാറ്റ് കർണാടകയിൽ എൻഡിഎയ്ക്ക് 20 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ടിവി9 ഭരതവർഷ്–പോൾസ്ട്രാറ്റിൻ്റെ അഭിപ്രായത്തിൽ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 20 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് എട്ട് സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. പുതുച്ചേരി ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യ ടിവി-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഇന്ത്യ ടിവി-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ കേരളത്തിൽ യു ഡി എഫിന് 13-15 സീറ്റുകളും എൽ ഡി എഫിന് 3-5 സീറ്റുകളും പ്രവചിക്കുന്നു.


ഇന്ത്യ ടിവി-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ കർണാടകയിൽ എൻഡിഎയ്ക്ക് 18-22 സീറ്റുകളും കോൺഗ്രസിന് 4-8 സീറ്റുകളും പ്രവചിക്കുന്നു. ഇന്ത്യ ടിവി-സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ആന്ധ്രാപ്രദേശിൽ എൻഡിഎയ്ക്ക് 19-23 സീറ്റുകൾ പ്രവചിക്കുന്നു. തമിഴ്നാട്ടിൽ എൻ‍‍ഡിഎയ്ക്ക് നാല് സീറ്റുകൾ ലഭിക്കുമെന്നാണ് സീ ന്യൂസ് പ്രവചിക്കുന്നത്.


എക്‌സിറ്റ് പോൾ കണക്കുകൾ പുറത്തുവരുമ്പോൾ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 350ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് നാല് സർവേകൾ പ്രവചിക്കുന്നത്.


ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സ്: എൻഡിഎ-371; ഇന്ത്യ സഖ്യം: 125; മറ്റുള്ളവ-47 
ജാൻ കി ബാത്ത്: എൻഡിഎ 362-392, ഇന്ത്യ സഖ്യം: 141-161; മറ്റുള്ളവ- 10-20
റിപ്പബ്ലിക് ഭാരത്-മാട്രിസ്: എൻഡിഎ- 353-368; ഇന്ത്യ സഖ്യം-118-133, മറ്റുള്ളവ- 43-48
റിപ്പബ്ലിക് ടിവി-പി മാർക്ക്: എൻഡിഎ -359, ഇന്ത്യ സഖ്യം-154, മറ്റുള്ളവർ -30



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.