New Delhi: ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ജോ  ബൈഡന്‍റെ സംഭാവന അമൂല്യമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi)...


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും (Joe Bidan) കമലാ ഹാരിസിനെയും  (Kamala Harris) അഭിനന്ദിച്ചായിരുന്നു   പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. 


വൈസ് പ്രസിഡന്‍റ്  ആയിരുന്ന വേളയില്‍ ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്‍റെ  സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്നും ഇന്ത്യ- അമേരിക്ക  ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.


വൈസ് പ്രസിഡന്‍റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ ഇന്തോ-അമേരിക്കക്കാര്‍ക്കും അഭിമാനമാണ് കമലയുടെ വിജയമെന്നാണ് മോദി ട്വീറ്റ് ചെയ്തത്.



അതേസമയം, ഡോണള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തിയ മോദിക്ക് യു.എസിലെ ഭരണമാറ്റം നിര്‍ണായകമാണ് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.  ട്രംപ് തന്‍റെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച്‌ ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. "അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍" എന്ന മോദിയുടെ പരാമര്‍ശവും വിവാദമായിരുന്നു.  


 മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അകലം പാലിക്കുക എന്ന ഇന്ത്യയുടെ വിദേശനയം മറികടന്നാണ് ട്രംപിനെ വീണ്ടും ജയിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും മോദിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലും ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും മോദിയും ട്രംപും പരസ്പരം പ്രശംസിച്ചിരുന്നു.


Also read:US Election 2020: ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കും, 10 കോടിയുടെ പന്തയം വച്ച് ബൈഡന്‍റെ ആരാധകന്‍!


എന്നാല്‍,  ബൈഡനാകട്ടെ കശ്മീര്‍ വിഷയത്തിലും  CAA വിഷയത്തിലും കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയ ആളാണ്. അതിനാല്‍, ഇന്ത്യ അമേരിക്ക ബന്ധത്തിലേയ്ക്കാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.


Also read: Chill Donald Chill...! ട്രംപിന് ചുട്ട മറുപടിയുമായി ഗ്രെറ്റ തുന്‍ബെര്‍ഗ്