ബാലിയ: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ഇനി രാമന്‍ നേരിട്ടുവന്നാലും തടയാന്‍ കഴിയില്ലെന്ന് ബിജെപി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ബരിയയില്‍ നിന്നുള്ള എംഎല്‍എ ആയ സുരേന്ദ്ര സിംഗിന്‍റെതാണ് ഈ വിവാദ പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭഗവാന്‍ രാമന്‍ ഭൂമിയില്‍ നേരിട്ടിറങ്ങി വന്നാല്‍ പോലും പീഡനങ്ങള്‍ നിയന്ത്രിക്കാനാകില്ലയെന്ന്‍ തനിക്ക് ഉറപ്പിച്ചു പറയാനാകുമെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. മറ്റുള്ളവരെ സ്വന്തം കുടുംബത്തെപ്പോലെയും സഹോദരിയെപ്പോലെയും കാണേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും. ഭരണഘടനയിലൂടെ ഇത് തടയാന്‍ പറ്റില്ല, മൂല്യങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ കൂടുന്നത് എന്നതിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന.  


ഭരണഘടന ഉപയോഗിച്ചല്ല സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും നല്ല സംസ്‌കാരം പകര്‍ന്നു നല്‍കേണ്ടതെന്നും മൂല്യങ്ങളിലൂടെ സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരെ സംരക്ഷിച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്മാര്‍ട്ട്ഫോണുകളെയും മാതാപിക്കളെയും കുറ്റപ്പെടുത്തി കൊണ്ടും വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണെന്നുമുള്ള വിവാദ പരാമര്‍ശങ്ങള്‍ മുമ്പും സുരേന്ദ്ര സിംഗ് നടത്തിയിട്ടുണ്ട്.


അടുത്തിടെ ഉന്നാവ് പീഡന കേസില്‍ ജയിലിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെ പിന്തുണച്ചും അദ്ദേഹം വിവാദം സൃഷ്ടിച്ചിട്ടുണ്ട്.