ലഖ്നൗ:  യുപിയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (Anti Conversion Law) ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ബറേലി ജില്ല ((Bareilly) യിലെ ദിയോറാണിയ പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ അച്ഛന്റെ പരാതിയില്‍ പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബറേലിയിലെ ഷരീഫ് നഗര്‍ ഗ്രാമത്തിലെ ടിക്കാറാം എന്നയാളാണ് പരാതി നൽകിയതെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. അതേ ഗ്രാമത്തിലെതന്നെ ഉവൈസ് അഹമ്മദ് എന്ന യുവാവിനെതിരെയാണ് കേസ് ഫയൽ (First case) ചെയ്തിരിക്കുന്നത്.   ഇയാൾ തന്റെ മകളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റിയെന്നാണ് (Love Jihad) ടിക്കാറാം പരാതി നൽകിയിരിക്കുന്നത്.  


Also read: Maan Ki Baat: കാർഷിക  നിയമഭേദഗതി കർഷക നന്മയക്കെന്ന് PM Modi 


ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പുതിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവുമാണ് (Anti conversion Law) ഉവൈസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.  പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോയതിന് നേരത്തെ യുവാവിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.  പെൺകുട്ടിയെ മതപരിവർത്തനത്തിനായി നിർബന്ധിക്കുന്നതിനാൽ ഇയാൾക്കെതിരെ പുതിയ നിയമപ്രകാരം സെക്ഷൻ 3,5 എന്നിവ ചുമത്തിയിട്ടുണ്ടെന്ന് ബറേലി റൂറൽ പൊലീസ് സൂപ്രണ്ട് സൻസാർ സിങ് പറഞ്ഞു.    


കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. പുതിയ നിയമപ്രകാരം (New law) നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതംമാറ്റുന്നത് തെളിഞ്ഞാൽ ഒന്നു മുതൽ 5 വർഷം വരെ തടവുശിക്ഷയും 15000 രൂപ പിഴയുമാണ് ശിക്ഷ.   മാത്രമല്ല ഈ വിവാഹം അസാധുവാക്കും.  ആർക്കെങ്കിലും വിവാഹത്തിന് ശേഷം മതം മാറണമെങ്കിൽ ജില്ല മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം.  


ഉത്തർപ്രദേശിൽ (Uttar Pradesh) നടത്തിയപോലെ ഹരിയാനയിലും മധ്യപ്രദേശിലും ഈ നിയമം കൊണ്ടുവരുന്ന കാര്യം അതാത് സർക്കാർ ആലോചനയിലാണെന്ന് റിപ്പോർട്ടുണ്ട്.  


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy