Mann Ki Baat: കാർഷിക നിയമഭേദഗതി കർഷക നന്മയക്കെന്ന് PM Modi

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് (Mann Ki Baat) പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.   

Last Updated : Nov 29, 2020, 01:25 PM IST
  • ഈ നിയമം വളരെയധികം ആലോചിച്ചശേഷമാണ് സർക്കാർ തീരുമാനിച്ചതെന്നും ഇതോടെ കർഷകരുടെ മിക്ക തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവശിനിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
  • ഇതിനിടയിൽ കർഷകരോട് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
  • ചർച്ചയ്ക്കായി ഡിസംബർ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കർഷകരെ ക്ഷണിച്ചിട്ടുണ്ടെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും സൂക്ഷമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്.
Mann Ki Baat: കാർഷിക  നിയമഭേദഗതി കർഷക നന്മയക്കെന്ന് PM Modi

ന്യുഡൽഹി:  കാർഷിക നിയമത്തിനെതിരെ കർഷകർ രാജ്യത്ത് വലിയ പ്രക്ഷോഭം (Farmers Protest) നടത്തുന്ന ഈ സമയത്ത് നിയമത്തിന്റെ മേന്മകൾ ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി (PM Modi).  പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് (Mann Ki Baat) പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.  മൻ കി ബാത്തിന്റെ 71 മത്തെ പതിപ്പ് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നു സത്വര നടപടികളിലൂടെ സർക്കാർ കർഷകരെ ശാക്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  പുതിയ കർഷക നിയമം ഇന്ത്യൻ കർഷകർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നുവെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ  കാർഷിക നിയമത്തിന്റെ ഗുണം നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Also read: മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും 

ഈ നിയമം വളരെയധികം ആലോചിച്ചശേഷമാണ് സർക്കാർ തീരുമാനിച്ചതെന്നും ഇതോടെ കർഷകരുടെ മിക്ക തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവസാനിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി (PM Modi) വ്യക്തമാക്കി.  ഇതിനിടയിൽ കർഷകരോട് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah).  ചർച്ചയ്ക്കായി ഡിസംബർ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കർഷകരെ ക്ഷണിച്ചിട്ടുണ്ടെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും  സൂക്ഷമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്.  

കാർഷിക നിയമങ്ങൽ (Farmers Laws) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെത്തിയിട്ടുള്ളത്.  ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.    

Trending News