Lulu Group: തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്; ആദ്യ മാളും ഹൈപ്പര്‍മാര്‍ക്കറ്റും ഉടന്‍ തുറക്കും
Lulu In Hyderabad: ആഗോള ബ്രാന്‍ഡായ ലുലുവിന്റെ വരവ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ ടി രാമറാവു ചടങ്ങിൽ പറഞ്ഞു
ഹൈദരാബാദ്: തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ലുലു മാളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഉടന്‍ തുറക്കും. ഹൈദരാബാദില്‍ ലുലു മാള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിനൊപ്പം ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: Himachal Floods: ഹിമാചലില്‍ മിന്നല്‍ പ്രളയം; 10 മരണം, 124 റോഡുകൾ തകർന്നു, കോടികളുടെ നാശനഷ്ടം
ആഗോള ബ്രാന്‍ഡായ ലുലുവിന്റെ വരവ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ ടി രാമറാവു ചടങ്ങിൽ പറഞ്ഞു. സ്വിറ്റസ്ര്‍ലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങള്‍ക്കകം നിക്ഷേപ വാദഗ്ദാനം യാഥാര്‍ത്ഥ്യമാവാൻ പോകുകയാണ്. തെലങ്കാനയിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം സംസ്ഥാനത്തിന്റെ വികസന മുഖമാകുമെന്നും ഇത് വ്യവസായ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും കെ.ടി. രാമറാവു വ്യക്തമാക്കി.
Also Read: പപ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം
ആഗോള ഐക്കണായി വളര്‍ന്നിട്ടും എം.എ യൂസഫലിയുടെ വിനയം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ യോഗത്തില്‍ പറഞ്ഞിരുന്നു. വിദേശ കമ്പനികളേക്കാള്‍ ഇന്ത്യന്‍ കമ്പനിയായ ലുലുവിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മുഖ്യമന്ത്രി ഞങ്ങളോട് നിര്‍ദ്ദേശിച്ചതെന്നും കെ.ടി. രാമറാവു അറിയിച്ചു. ലോകത്തെ മുന്‍നിര കമ്പനിയായ ലുലു ഗ്രൂപ്പ് ഒരു ഇന്ത്യക്കാരന്റേതാണെന്നതിൽ അഭിമാനിക്കുന്നുവെന്നും എം.എ യൂസഫലിയുടെ നിശ്ചയദാര്‍ഢ്യവും വ്യവസായിക കാഴ്ചപ്പാടും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 200 കോടി മുതല്‍മുടക്കില്‍ ഹൈദരാബാദിനടുത്ത് ചെങ്കിചര്‍ളയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനായുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ അലോട്ട്‌മെന്റ് രേഖ ചടങ്ങില്‍ വെച്ച് തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.വി നരസിംഹ റെഡ്ഢി മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിദ്ധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കൈമാറിയിട്ടുണ്ട്.
Also Read: Rajyog 2023: മഹാകേദാർ രാജയോഗം ഈ രാശിക്കാർക്ക് നൽകും കോടീശ്വര യോഗം!
തെലങ്കാന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്കള്‍ എല്ലാം ഗുണകരമായിരുന്നുവെന്നും നിക്ഷേപ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപം തെലങ്കാനയില്‍ ലുലു നടത്തുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 2,500 കോടി രൂപ മുതല്‍ മുടക്കില്‍ ഹൈദരാബാദില്‍ ഏറ്റവും വലിയ മാള്‍ നിര്‍മ്മിക്കുമെന്നും. മത്സ്യ-മാംസ സംസ്‌കരണ കേന്ദ്രവും തെലങ്കാനയില്‍ തുറക്കുമെന്നും. പ്രാദേശികമായ വികസനത്തിന് ഒപ്പം നിരവധി തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറ് കോടി മുതല്‍മുടക്കില്‍ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു മാള്‍. കുക്കാട്ട് പള്ളിയിലെ മഞ്ചീര മാള്‍ ഏറ്റെടുത്ത് ആഗോള നിലവാരത്തില്‍ പുതുക്കി നിര്‍മ്മിച്ചാണ് മാള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അഞ്ച് തീയേറ്റര്‍ സ്‌ക്രീനുകള്‍, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോര്‍ട്ട്, സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫണ്‍ടൂറ, ഇലക്ട്രോണിക്‌സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാന്‍ഡഡ് ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവയും ഈ മാളിലുണ്ട്. ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇതിലൂടെ രണ്ടായിരത്തിലധികം പേര്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും. തെലങ്കാനയിലെ കാര്‍ഷിക മേഖലയില്‍ നിന്നും ശുദ്ധമായ പച്ചക്കറിയും പഴങ്ങളും മികച്ച വിലയില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഫുഡ് സോഴ്‌സിങ്ങ് ലോജിസ്റ്റിക്‌സ് ഹബ്ബ് ഹൈദരാബാദ് എയര്‍പോര്‍ട്ടിന് സമീപം നിര്‍മ്മിക്കും. ഇത് 150 കോടിയുടെ നിക്ഷേപ പദ്ധതിയാണ്. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നത് കൂടിയാണ് ഈ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...