Rajyog 2023: മഹാകേദാർ രാജയോഗം ഈ രാശിക്കാർക്ക് നൽകും കോടീശ്വര യോഗം!

Mahakedar Rajyoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്താൽ നിരവധി തരം രാജയോഗങ്ങൾ രൂപപ്പെടും. ചില രാജയോഗങ്ങൾ ശുഭകരവും ചിലത് അശുഭകരവുമായിരിക്കും. മഹാകേദാർ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ശുഭകരമെന്ന് നോക്കാം.  

Written by - Ajitha Kumari | Last Updated : Jun 26, 2023, 04:02 PM IST
  • ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്താൽ നിരവധി തരം രാജയോഗങ്ങൾ രൂപപ്പെടും
  • ചില രാജയോഗങ്ങൾ ശുഭകരവും ചിലത് അശുഭകരവുമായിരിക്കും
Rajyog 2023: മഹാകേദാർ രാജയോഗം ഈ രാശിക്കാർക്ക് നൽകും കോടീശ്വര യോഗം!

Benefits Of Mahakedar Rajyoga: ജ്യോതിഷത്തിൽ ഇത്തരം ധാരാളം രാജയോഗങ്ങളുണ്ട് അത് ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭവും മറ്റു ചിലർക്ക് അശുഭകരവുമായ ഫലങ്ങൽ നൽകും.   ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും  ഈ സമയത്ത് വ്യത്യസ്ത യോഗങ്ങൾ രൂപപ്പെടുകായും ചെയ്യും.  ഇത്തരമൊരു സാഹചര്യത്തിൽ ഒരേ സമയം രണ്ട് ഗ്രഹങ്ങളുടെ സഖ്യം ഉണ്ടാകുന്നത് പലതരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കുന്നതിന് കാരണമാകും.  ഇത്തരമൊരു സാഹചര്യത്തിൽ, മഹാകേദാർ രാജയോഗം ഏത് രാശിക്കാർക്ക് ശുഭകരമാണെന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ ജാതകത്തിൽ 4 ഭാവനങ്ങളിൽ 7 ഗ്രഹങ്ങൾ രൂപപ്പെടുമ്പോൾ മഹാകേദാര രാജയോഗം സൃഷ്ടിക്കപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ മഹാകേദാര യോഗത്തിന്റെ ഫലം ഈ രാശികളിൽ കാണാണ് കഴിയും. ഇത് 3 രാശിക്കാരുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഇവർക്ക് ഇത് വളരെ ശുഭകരമായിരിക്കും.

Also Read: ബുധ സൂര്യ സംഗമം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

മേടം (Aries):  ജ്യോതിഷ പ്രകാരം മേട രാശിക്കാർക്ക് മഹാ കേദാർരാജ യോഗം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് വ്യാഴം, ചന്ദ്രൻ, രാഹു എന്നിവയുടെ സംയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് സമ്പത്തും ലാഭവും വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശനിയുടെ പിന്മാറ്റം മൂലം ഇത്തരക്കാരുടെ മാനസിക പിരിമുറുക്കം വർദ്ധിക്കും. പെട്ടെന്നുള്ള ലാഭം ഉണ്ടാകാം. സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യ യോഗവും ഈ രാശിക്കാർക്ക് ഫലപ്രദമായിരിക്കും. ഇതോടൊപ്പം നാലാം ഭാവത്തിൽ ശുക്രനും ചൊവ്വയും കേന്ദ്രമായ ത്രികോണ രാജയോഗവും രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് വാഹന വരുമാനവും വസ്തുവകകളും ലഭിക്കും.

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് മഹാകേദാര രാജയോഗം ശുഭകരമായിരിക്കും. സംക്രമ ജാതകത്തിൽ 11-ാം ഭാവത്തിൽ കേന്ദ്ര ത്രികോണം, ഗജകേസരി, ബുധാദിത്യ രാജയോഗം എന്നിവ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ വസ്തുവിന്റെ ഇടപാടിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനം ലഭിക്കും. അതേ സമയം നിങ്ങൾക്ക് ബഹുമാനം ലഭിക്കും.

Also Read: ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ

മകരം (Capricorn):  ജ്യോതിഷ പ്രകാരം മഹാകേദാർ രാജയോഗം മകരം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ സുഖ സൗകര്യങ്ങൾ വർദ്ധിക്കും. ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും. മാത്രമല്ല ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാൻ സാധ്യത.  ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണയാൽ, വ്യക്തിയുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ
 

Trending News