പലഹാരങ്ങൾ മുസ്ലീങ്ങൾ ഉണ്ടാക്കിയതല്ലെന്ന് പരസ്യം, ഒടുവിൽ..
പലഹാരങ്ങൾ മുസ്ലീങ്ങൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നല്കിയതിനാണ് ബേക്കറി ഉടമയെ പൊലീസ് അറസ്റ്റു ചെയ്തത്.
ചെന്നൈ: സമുദായ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട്ടിൽ ഒരാൾ അറസ്റ്റിൽ. സംഭവം നടന്നത് തമിഴ്നാട്ടിലെ ചെന്നൈയിലെ ടി നഗറിലാണ്.
Also read: ചെന്നൈയിൽ ഒറ്റദിവസം കോറോണ സ്ഥിരീകരിച്ചത് 520 പേർക്ക്
ഒരു ബേക്കറി ഉടമയെയാണ് അറസ്റ്റു ചെയ്തത്. പലഹാരങ്ങൾ മുസ്ലീങ്ങൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നല്കിയതിനാണ് ബേക്കറി ഉടമയെ പൊലീസ് അറസ്റ്റു ചെയ്തത്.
Also read: ഓരോ ശ്വാസത്തിലും അമ്മയുടെ അസാന്നിധ്യം; മാതൃ ദിനത്തിൽ സുഷമയെ സ്മരിച്ച് ബൻസുരി
ബേക്കറിയിലെ പലഹാരങ്ങൾ എല്ലാം ഉണ്ടാക്കിയത് ജൈനമാതക്കാർ ആണെന്നും അല്ലാതെ മുസ്ലീങ്ങൾ അല്ലയെന്നുമായിരുന്നു പരസ്യം. പരസ്യം കൈവിട്ടുപോയതാണ് ബേക്കറി ഉടമയ്ക്ക് പണി കിട്ടിയത്. ഇത്തരം പരസ്യങ്ങൾ വന്നാൽ വൈറൽ ആകുക സ്വാഭാവികമാണല്ലോ. അങ്ങനെ വൈറൽ ആയപ്പോഴാണ് സമുദായ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തത്.