ചെന്നൈ: ചെന്നൈയിൽ ഒറ്റദിവസം കോറോണ സ്ഥിരീകരിച്ചത് 520 പേർക്കാണ്. ഇതോടെ ചെന്നൈയിൽ കോറോണ ബാധിതരുടെ എണ്ണം 3,839 കവിഞ്ഞു.
ഇന്ന് തമിഴ്നാട്ടിൽ കോറോണ ബാധിച്ച് മൂന്നുപേർക്ക് ജീവഹാനി സംഭവിച്ചു. ഇതോടെ ഇവിടെ ഇതുവരെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 47 ആയി. തമിഴ്നാട്ടിൽ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 7204 ആണ് ഇതിൽ 5195 പേർ ചികിത്സയിലുണ്ട്.
Also read: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോറോണ
കോറോണ രോഗബാധ നിമിഷങ്ങൾക്കുള്ളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് തമിഴ്നാട്ടിൽ ഇപ്പോൾ ഉള്ളത് എങ്കിലും നാളെമുതൽ lock down ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇനി കാര്യങ്ങൾ എവിടെചെന്ന് നിൽക്കുമെന്ന് നാളെമുതൽ അറിയാം.
Also read: കോറോണ പ്രതിരോധം: കേരളത്തെ പ്രകീർത്തിച്ചത് 35 അന്താരാഷ്ട്ര മാധ്യമങ്ങൾ
lock down ഇളവ് അനുസരിച്ച് നാളെമുതൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ വൈകുന്നേരം എഴുമണിവരെ തുറക്കാമെന്നാണ് റിപ്പോർട്ട്.