ഇന്ന് ലോക മാതൃദിനം. മാതൃദിനം ആഘോഷിക്കുന്നതിനായി എല്ലാവരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുകൾ പങ്കിടുകയാണ്. പ്രത്യേകിച്ചും ട്വിറ്ററിൽ.
ഇപ്പോഴിതാ കഴിഞ്ഞ വർഷം അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകളായ ബൻസൂരി സ്വരാജും അമ്മയെകുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. 'മാതൃദിനാശംസകൾ... എല്ലാ ശ്വാസത്തിലും നിങ്ങളെ മിസ് ചെയ്യുന്നു' എന്നായിരുന്നു ബൻസുരിയുടെ ട്വീറ്റ്. ബൻസുരി കുട്ടിയായിരുന്നപ്പോൾ സുഷമയോടൊപ്പമുള്ള ഒരു ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.
Also read: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോറോണ
ഈ ട്വീറ്റ് പലരുടെയും ഹൃദയമിടിപ്പ് കൂട്ടിയെന്നുതന്നെ പറയാം. ഈ ട്വീറ്റിന് ആളുകൾ വ്യത്യസ്തമായ അഭിപ്രായങ്ങളും നല്കുന്നുണ്ട്. ഇതുവരെ 89,800 ലൈക്കുകളും 6,800 റീട്വീറ്റുകളുമാണ് ഈ പോസ്റ്റ് നേടിയിരിക്കുന്നത്.
Also read: ആശുപത്രികൾ ഉപേക്ഷിച്ചു; ഒടുവിൽ ഓട്ടോറിക്ഷയിൽ പ്രസവം..
സുഷമ എന്ന വ്യക്തിത്വം നിരവധി പേർക്ക് പ്രചോദനമായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മിക്കവരുടെയും അഭിപ്രായവും അങ്ങനെയൊക്കെ തന്നെയായിരുന്നു. 2019 ആഗസ്റ്റിലാണ് ഏവരേയും വിട്ട് സുഷമാജി മറ്റൊരു ലോകത്തേക്ക് പോയത്.
Happy Mother's Day @SushmaSwaraj. Miss you with every breath Ma. pic.twitter.com/mARjqC07mq
— Bansuri Swaraj (@BansuriSwaraj) May 10, 2020