Bhopal, MP: കര്‍ണാടകയില്‍ നേടിയ വന്‍ വിജയം മധ്യ പ്രദേശിലും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി. വോട്ടര്‍മാരെ കൈയിലെടുക്കാന്‍ നിരവധി മോഹന വാഗ്ദാനങ്ങളുമായി അടുത്തിടെ പാര്‍ട്ടി അതിന്‍റെ 'പ്രോമിസറി നോട്ട്' (മാനിഫെസ്റ്റോ) പുറത്തിറക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
ബിജെപിയില്‍ നിന്നും ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് രംഗത്ത്‌ സജീവമാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി. ആകെയുള്ള 230 സീറ്റുകളില്‍ 229 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ്. നിലവില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. 


Also Read:   Rs 1000 Note: 2000 രൂപ നോട്ട് നിരോധിച്ചു, 1000 രൂപ നോട്ട് തിരികെ വരുമോ? RBI എന്താണ് പറയുന്നത്? 


അംല നിയമസഭ മണ്ഡലത്തില്‍നിന്ന് നിഷ ബാംഗ്രെയെ സ്ഥാനാര്‍ഥിയാക്കാന്‍ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു, എന്നാൽ, ഡെപ്യൂട്ടി കളക്ടറുടെ സർവീസിൽ നിന്നുള്ള രാജി ഇതുവരെ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടില്ല. ഈ മണ്ഡലം ഒഴികെ എല്ലാ സീറ്റിലും സ്ഥാനാര്‍ഥി കളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ തീരുമാനം കൈക്കൊണ്ടിരുന്നു. 


എന്നാല്‍, ഒരു നിര്‍ണ്ണായക തീരുമാനത്തിലൂടെ മധ്യപ്രദേശിലെ 4 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ്‌ മാറ്റി. സുമാവലി, പിപാരിയ, ബദ്‌നഗർ, ജോറ എന്നീ  മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി തിരുത്തി പ്രഖ്യാപിച്ചത്. 



നവംബർ 17 ന് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കും


മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും. 2018ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ 109 സീറ്റുകളാണ് ബിജെപി നേടിയത്. 


2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന്, സമാജ് വാദി പാര്‍ട്ടി (SP), ബഹുജൻ സമാജ് പാർട്ടി (BSP), സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവരുടെ പിന്തുണയോടെ കമൽനാഥിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു.   


എന്നാല്‍, ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാര്‍ കാലുമാറിയതോടെ കമൽനാഥ്‌ സര്‍ക്കാര്‍ നിലം പതിച്ചു.  പിന്നീട് ശിവരാജ് സിംഗിന്‍റെ  നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.  


കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മധ്യ പ്രദേശില്‍ വിജയം നേടുക എന്നത് അഭിമാന പ്രശ്നമാണ്.  ഭൂരിപക്ഷം നേടിയിട്ടും ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി അധികാരം കൈക്കലാക്കിയതിന്‍റെ മധുര പ്രതികാരമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ നിയമസഭ തിരഞ്ഞെടുപ്പ്...



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.